Caritas hospital

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോണി കുരുവിള  എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി’ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേറ്റു

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോണി കുരുവിള  എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി’ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേറ്റു
Share Email

ന്യൂജേഴ്‌സി : തിരുവനന്തപുരം ടെക്നോസിറ്റിയിൽ നൂറു കോടി രൂപ ചെലവിൽ “സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക്” സ്ഥാപിക്കുന്ന ‘എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി’ന്റെ (Xtra G Club Private Limited) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (COO) വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോണി കുരുവിള ചുമതലയേറ്റു.  

IIITM-K-യുമായി സഹകരിച്ച് 10 ഏക്കർ സ്ഥലത്തായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി, സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി, ബയോടെക്നോളജി, ആധുനിക ഉൽപ്പാദന മേഖലകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന ഒന്നായിരിക്കും.

കേരളത്തിൽ സാങ്കേതികവിദ്യ, നവീകരണം, പഠനം, സംരംഭകത്വം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി മാറാൻ ശേഷിയുള്ളതാണ് ഈ ദീർഘവീക്ഷണത്തോടെയുള്ള സംരംഭം.

“സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക്” ന്റ്റെ 
ഉദ്ഘാടനത്തിൽ  IT വ്യവസായ മന്ത്രി പി കെ കുഞ്ഞാലികുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു

കേരളത്തിന്റെ വികസന കുതിപ്പിൽ നിർണായക പങ്കു വഹിക്കുന്ന ഈ പദ്ധതിയിൽ സുപ്രധാന പദവി അലങ്കരിക്കുന്ന ശ്രീ ജോണി കുരുവിളക്ക്  അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവർ  വിജയാശംസകൾ നേർന്നു.

Share Email
LATEST excelnclexrn
More Articles
Top