ലണ്ടന്‍: വിഖ്യാത എഴുത്തുകാരനും മുന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവുമായിരുന്ന ജഫ്രി ആര്‍ച്ചര്‍ (86) അന്തരിച്ചു.50 വര്‍ഷം നീണ്ടു നിന്ന എഴുത്തു ജീവിതത്തിനിടെ 119 ഓളം രാജ്യങ്ങളിലായി ആര്‍ച്ചറുടെ 300 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്. അവസാന പുസ്തകവുമായി ബന്ധപ്പെട്ടുള്ള എഴുത്തുകള്‍ നടത്തുന്നതിനിടെ വീട്ടില്‍ വച്ച് പെട്ടെന്നു മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സാണ് മരണ വിവരം പുറത്തുവിട്ടത്. 2023ല്‍ അദ്ദേഹം കേരളം സന്ദര്‍ശിച്ചിരുന്നു.
‘കെയ്ന്‍ ആന്‍ഡ് ആബേല്‍’, ‘ദ ക്ലിഫ്റ്റണ്‍ ക്രോണിക്കിള്‍സ്’ അടക്കം ജനപ്രീതി നേടിയ നോവലുകളിലൂടെയാണ് ആര്‍ച്ചര്‍ ശ്രദ്ധേയനായത്. അ?ദ്ദേഹത്തിന്റെ അവസാന നോവലായ ‘ആദം ആന്‍ഡ് ഈവ്’ ഒക്ടോബര്‍ ആറിന് പുറത്തിറങ്ങാനിരിക്കുകയായിരുന്നു. ഈ പുസ്തകത്തെക്കുറിച്ച് സംസാരിക്കാനായി ശനിയാഴ്ച നടക്കുന്ന ചെല്‍ട്ടന്‍ഹാം ഫെസ്റ്റിവലില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.
1940 ഏപ്രില്‍ 15ന് വടക്കന്‍ ലണ്ടനിലാണ് ആര്‍ച്ചര്‍ ജനിച്ചത്.1969ല്‍ ലൗത്തില്‍ നിന്നു കണ്‍സര്‍വേറ്റീവ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷം ഹൗസ് ഓഫ് കോമണ്‍സില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം മാര്‍ഗരറ്റ് താച്ചറുടെ കാലത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി മാറി.
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് താത്കാലിക വിരാമം വന്നു. ഡെയ്‌ലി സ്റ്റാറിനെതിരായ അപകീര്‍ത്തി കേസില്‍ വ്യാജ തെളിവുണ്ടാക്കുകയും നീതിനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് 2002ല്‍ ആര്‍ച്ചറെ നാല് വര്‍ഷത്തേക്ക് തടവിനു ശിക്ഷിച്ചു. 2003ല്‍ അദ്ദേഹം ജയില്‍ മോചിതനായി.
പിന്നീട് യുകെ പാര്‍ലിമെന്റിന്റെ അപ്പര്‍ ഹൗസായ ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് തിരിച്ചെത്തുകയും 2024ല്‍ വിരമിച്ചു.
Writer and former British Member of Parliament Jeffrey Archer (86) has passed away.


















