ദീപങ്ങള്‍ തെളിയുന്നത് വെറും മണ്‍ചിരാതുകളിലല്ല, മനുഷ്യഹൃദയങ്ങളിലാണ്. ഓരോ തിരിനാളവും പ്രത്യാശയുടെ ഒരു പുതിയ പുലരിയാണ്. ഓരോ പ്രകാശകിരണവും തിന്മയുടെ ഇരുളിനെ തോല്‍പ്പിക്കുന്ന നന്മയുടെ വിജയഗാഥയും. അജ്ഞാനത്തിന്റെ അന്ധകാരത്തെ അറിവിന്റെ വെളിച്ചംകൊണ്ടും, വിദ്വേഷത്തിന്റെ കനലുകളെ സ് നേഹത്തിന്റെ കുളിര്‍മകൊണ്ടും, നിരാശയുടെ നിഴലുകളെ പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍കൊണ്ടും മറികടക്കാനുള്ള മഹത്തായ സന്ദേശമാണ് ദീപാവലി നമുക്ക് പകരുന്നത്.
ലോകം സംഘര്‍ഷങ്ങളുടെയും അസഹിഷ്ണുതയുടെയും സ്വാര്‍ഥതയുടെയും ഇരുളില്‍ വഴിതെറ്റുമ്പോള്‍, ഒരു ചെറുദീപമെങ്കിലും മറ്റൊരാളുടെ ജീവിതത്തില്‍ വെളിച്ചമാകട്ടെ. സമാധാനവും സാഹോദര്യവും കാരുണ്യവും മാനവികതയും ഓരോ മനസ്സിലും ആയിരം തിരികളായി ജ്വലിക്കട്ടെ. വീടുകളുടെ പടിവാതില്‍ക്കല്‍ തെളിയുന്ന ദീപങ്ങള്‍ക്കൊപ്പം മനസ്സുകളിലും നന്മയുടെ ദീപനാളങ്ങള്‍ അണയാതെ കാത്തുസൂക്ഷിക്കാം.
അതിരുകള്‍ക്കപ്പുറം സ് നേഹത്തിന്റെ പാലങ്ങള്‍ പണിയുന്ന അമേരിക്കന്‍ മലയാളി സമൂഹത്തിനും ലോകമെമ്പാടുമുള്ള മലയാളി സഹോദരങ്ങള്‍ക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദീപാവലി ആശംസകള്‍. ഇരുളിനെ പഴിച്ചിരിക്കാതെ ഒരു തിരിനാളമാകാന്‍ നമുക്കു കഴിയട്ടെ..!
സ് നേഹപൂര്‍വം,
സൈമണ്‍ വളാച്ചേരില്‍
ചീഫ് എഡിറ്റര്‍
നേര്‍കാഴ്ച
A surge of light in the heart of darkness; heartfelt Diwali wishes to everyone!
















