കാറ്റി’നൊപ്പം (KAT) യുവനിര അണിനിരക്കുന്നു

കാറ്റി’നൊപ്പം (KAT) യുവനിര അണിനിരക്കുന്നു

ടെക്‌സസ്: കേരള അസോസിയേഷന്‍ ഓഫ് ടെക്‌സസിന്റെ വിവിധ കമ്മറ്റി ഫോറങ്ങളിലേക്ക് യുവതീ യുവാക്കള്‍ അണിനിരക്കുന്നു. കേരളീയ സംസ്‌കാരത്തിന്റെയും കൂട്ടായ്മയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന കേരള അസോസിയേഷന്‍ ഓഫ് ടെക്‌സസിന്റെ (KAT) പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ടെക്‌സസിലെ യുവതീ യുവാക്കള്‍ ആവേശത്തോടെ രംഗത്തിറങ്ങുന്നു.

സംഘടനയുടെ വിവിധ പ്രവര്‍ത്തനമേഖലകളെ കൂടുതല്‍ സജീവവും ചലനാത്മകവുമാക്കുന്നതിന്റെ ഭാഗമായി വിവിധ കമ്മിറ്റികളില്‍ യുവതലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.

കായിക വിഭാഗം (Sports) • സന്ദീപ് ഫ്രാന്‍സിസ് – ചെയര്‍മാന്‍ • ടിജു മണ്ണില്‍ വര്‍ഗീസ് – സബ് കോര്‍ഡിനേറ്റര്‍ • ആഷ്ലിന്‍ ഷാം – സബ് കോര്‍ഡിനേറ്റര്‍

യുവജന വിഭാഗം (Youth) • കിരണ്‍ സാബു – ചെയര്‍മാന്‍ • അഞ്ജലി സ്റ്റാന്‍ലി – കോ-ചെയര്‍ • മനു എം. ഫിലിപ്പ് – സബ് കോര്‍ഡിനേറ്റര്‍

ആരോഗ്യ-സാമൂഹിക സേവന വിഭാഗം (Health & Community Outreach) • ജയ മാത്യു – ചെയര്‍ • രാധാകൃഷ്ണന്‍ ശങ്കരകൈമല്‍ – സംഘടനാ സബ് കോര്‍ഡിനേറ്റര്‍ • അബിന്‍ ടി. റോയ് – വോളണ്ടിയര്‍ സബ് കോര്‍ഡിനേറ്റര്‍ • സജി തോമസ് – സാമൂഹിക സേവന സബ് കോര്‍ഡിനേറ്റര്‍. സജി ജോര്‍ജ് – സീനിയര്‍ ഫോറം സബ് കോര്‍ഡിനേറ്റര്‍.

പ്രാദേശിക ബന്ധ വിഭാഗം (Regional Relations) • അജിത് അക്കത്തറ – ചെയര്‍മാന്‍ • ജോസ് ബാബു – ടെക്‌സസ് സ്റ്റേറ്റ് സബ് കോര്‍ഡിനേറ്റര്‍ • നിവിത് മാത്യു – റീജിയണല്‍ സബ് കോര്‍ഡിനേറ്റര്‍ • റെനിക് ടോം – മെട്രോപ്ലെക്‌സ് സബ് കോര്‍ഡിനേറ്റര്‍ • ആഞ്ചല സ്‌കറിയ – റീജിയണല്‍ സബ് കോര്‍ഡിനേറ്റര്‍

ബിസിനസ് ഫോറം • മനു മാത്യൂസ് – ചെയര്‍മാന്‍ • ജാന്‍സു തോമസ് – സബ് കോര്‍ഡിനേറ്റര്‍ • നിബിന്‍ എബ്രഹാം – സബ് കോര്‍ഡിനേറ്റര്‍

വനിതാ ഫോറം • ബോബി റോസ് – ചെയര്‍ • ഡോണിയ കെ. ജോസഫ് – യുവ വനിതാ ഫോറം ചെയര്‍

കലാ-സാംസ്‌കാരിക പൈതൃക വിഭാഗം (Arts & Heritage) • സോണി പോള്‍ – സാംസ്‌കാരിക പരിപാടികളുടെ ചെയര്‍ • ഷിബു പുള്ളമ്പള്ളില്‍ – സബ് കോര്‍ഡിനേറ്റര്‍ • ജില്‍റ്റ് കുര്യന്‍ – സബ് കോര്‍ഡിനേറ്റര്‍ • ശാന്തി ജെയിംസ് – സബ് കോര്‍ഡിനേറ്റര്‍

അംഗത്വ-സാങ്കേതിക വിഭാഗം (Membership & Technology) • അബോ നൈനാന്‍ – അംഗത്വ വിഭാഗം ചെയര്‍ • ടിനു വര്‍ഗീസ് – അംഗത്വ വിഭാഗം സബ് കോര്‍ഡിനേറ്റര്‍ • അരുണ്‍ ബാബു – സാങ്കേതിക വിഭാഗം സബ് കോര്‍ഡിനേറ്റര്‍ • അന്നാമരിയ സിറിയക് – അംഗത്വ വിഭാഗം സബ് കോര്‍ഡിനേറ്റര്‍ • ജുവല്‍ സ്റ്റീഫന്‍ – ഡിജിറ്റല്‍ സംവിധാനങ്ങളുടെ സബ് കോര്‍ഡിനേറ്റര്‍

കായികരംഗത്തെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളുടെ നേതൃത്വപാടവവും സാമൂഹിക ഇടപെടലുകളും വളര്‍ത്തുക, കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുക, വിദ്യാഭ്യാസപരമായ അവസരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഒരുക്കുക, അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുക, കേരളീയ കലാ-സാംസ്‌കാരിക പൈതൃകം പുതുതലമുറയിലേക്ക് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിവിധ ഫോറങ്ങള്‍ പ്രവര്‍ത്തിക്കുക.

സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്കാളിത്തം നല്‍കുന്നതിലൂടെ പുതിയ ആശയങ്ങള്‍ക്കും നൂതന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ അവസരമൊരുങ്ങും. തലമുറകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് കൂട്ടായ്മയുടെ ശക്തിയും സംഘടനയുടെ വളര്‍ച്ചയും ഉറപ്പാക്കുക എന്നതാണ് ഈ മുന്നേറ്റത്തിന്റെ പ്രധാന ലക്ഷ്യം.

യുവത്വത്തിന്റെ ഊര്‍ജവും, ആശയങ്ങളും നേതൃത്വമികവു, KAT-ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന പ്രതീക്ഷയിലാണ് സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പ്രസിഡന്റ് രാജു വര്‍ഗീസും സെക്രട്ടറി സോഹന്‍ ജോയിയും, ട്രെഷറര്‍ വിന്നി ഫിലിപ്പ്, വൈസ് പ്രസിഡന്റ് സാജു കരിയമ്പുഴ, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ജോയിന്റ് ട്രെഷറര്‍ ജോഷി ജോസ് എന്നിവര്‍ അറിയിച്ചു. അതിനോടൊപ്പം, ഹോമയിലെ നൂറാമത്തെ അംഗ സംഘടനയായി കേരള അസോസിയേഷന്‍ ഓഫ് ടെക്‌സസിനെ (KAT) അംഗീകരിച്ച ഫോമ എക്‌സിക്യൂട്ടീവിനോടും, ഈ അസോസിയേഷനെ ഫോമയിലേക്ക് പരിഗണിച്ച അന്നത്തെ റീജിയണല്‍ വൈസ് പ്രെസിഡന്റായിരുന്ന ബിജു തോമസ് (Biju Lawson) നോടുമുള്ള പ്രത്യേകമായ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

A young lineup joins ‘Kaatt’ (KAT)

Share Email
LATEST excelnclexrn
More Articles
Top