അരവിന്ദ് കെജ്‌രിവാളിനും മകൾക്കും ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി; ഏഴ് കോടി രൂപ ആവശ്യപ്പെട്ടു

അരവിന്ദ് കെജ്‌രിവാളിനും മകൾക്കും ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി; ഏഴ് കോടി രൂപ ആവശ്യപ്പെട്ടു

ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിത കെജ്‌രിവാളിനും നേരെ വധഭീഷണി. ആം ആദ്മി പാർട്ടി നേതാവും ഡൽഹിയിലെ തിലക് നഗർ എംഎൽഎയുമായ ജർണൈൽ സിങ്ങിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട വ്യക്തി ഏഴ് കോടി രൂപ ആവശ്യപ്പെട്ട് ഫോണിലൂടെയും വാട്‌സാപ്പ് സന്ദേശത്തിലൂടെയുമാണ് ഭീഷണി മുഴക്കിയത്.

പണം നൽകിയില്ലെങ്കിൽ അരവിന്ദ് കെജ്‌രിവാളിനെയും മകൾ ഹർഷിതയെയും കൊലപ്പെടുത്തുമെന്നായിരുന്നു സന്ദേശത്തിലെ ഭീഷണി. സംഭവത്തെത്തുടർന്ന് നവംബർ ആറിന് പഞ്ചാബിലെ മൊഹാലി പോലീസിൽ എംഎൽഎ ജർണൈൽ സിങ് ഔദ്യോഗികമായി പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ മൊഹാലി പോലീസ് ഭാരതീയ ന്യായസംഹിത, ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ ക്രൈം വിഭാഗത്തിലെ ഇൻസ്പെക്ടർ സുനിൽ കുമാറിനാണ് അന്വേഷണച്ചുമതല. ഭീഷണി സന്ദേശം അയച്ച മൊബൈൽ നമ്പറിന്റെ കോൾ വിവരങ്ങൾ, ഐപി ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Arvind Kejriwal and Daughter Receive Death Threat from Bishnoi Gang Demanding Rs 7 Crore

Share Email
LATEST excelnclexrn
Top