മൂന്നു ബിയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ്, എക്സൈസ് മന്ത്രി അറിഞ്ഞുപോലുമില്ല, വിജിലന്‍സ് അന്വേഷണത്തിന് സാധ്യത

മൂന്നു ബിയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ്, എക്സൈസ് മന്ത്രി അറിഞ്ഞുപോലുമില്ല, വിജിലന്‍സ് അന്വേഷണത്തിന് സാധ്യത
Share Email

എക്സൈസ് മന്ത്രി അറിയാതെ മൂന്നു ബിയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നൽകിയതിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വന്നേക്കും. അതിവേഗം ലൈസന്‍സ് നൽകിയതിൽ ബാഹ്യ ഇടപടലെന്ന് മന്ത്രിക്ക് വിവരം കിട്ടിയതിന്‍റ അടിസ്ഥാനത്തിലാണ് നീക്കം. നയമുണ്ടാക്കും വരെ മുന്‍ സര്‍ക്കാരുണ്ടാക്കിയ ചട്ടങ്ങള്‍ അനുസരിച്ച് ഒരു നടപടിയും എടുക്കരുതെന്ന് സര്‍ക്കുലര്‍ ഇറക്കാനും ആലോചനയുണ്ട്.എറണാകുളത്ത് രണ്ടു ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കിയത് ജൂണിലാണ്. ഇതിലൊന്നിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം ലൈസന്‍സായി. പാലായിൽ സെപ്തംബര്‍ അവസാനം അപേക്ഷ നൽകിയപ്പോൾ, ഒക്ടോബര്‍ മൂന്നിന് ലൈസന്‍സ് അനുവദിച്ചു. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴോണ് സര്‍ക്കാരിന്‍റെ കാലത്ത് 3 ബാര്‍ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്. 2014 ൽ ബാര്‍ പൂട്ടിപ്പോയ ശേഷം ബിയര്‍ വൈൻ പാര്‍ലറുകള്‍ നടത്തിയിരുന്നവയാണ് ഇത്. 3 സ്റ്റാര്‍ ഹോട്ടലായി ഉയര്‍ത്തിയിട്ടുണ്ടെങ്കിൽ ബാര്‍ ലൈസൻസ് അനുവദിക്കാമെന്ന് ചട്ടഭേദഗതി 2017 ൽ ഇടതു സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ലൈസന്‍സ് പുതുക്കി നൽകാം. പുതിയ നയം തീരുമാനിക്കാനിരിക്കെ സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് കൊടുത്ത ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ.സതീഷ്, ഷിബു പി.എൽ എന്നിവരെ സസ്പെന്‍‍ഡ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ ഇടപെടലിലാണ് അതിവേഗം ലൈസന്‍സ് പുതുക്കിയതിൽ എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണ സാധ്യത തേടുന്നത്.

Share Email
LATEST excelnclexrn
More Articles
Top