ബി.ജെ.പി ഭരണം രാജ്യത്തെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും നികത്താനാകാത്ത ക്ഷതമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭരണകക്ഷിക്കൊപ്പം പ്രതിപക്ഷത്തിന് പ്രവർത്തിക്കാനുള്ള തുല്യ ഇടം ഇല്ലാതായെന്നും, വരാനിരിക്കുന്ന ഓർമ്മക്കുറിപ്പുകൾക്ക് മുന്നോടിയായി ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ അവർ കുറ്റപ്പെടുത്തി. 2004-ൽ പ്രധാനമന്ത്രി പദം നിരസിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ലെന്നും, മൻമോഹൻ സിംഗുമായി മികച്ച ടീമായി പ്രവർത്തിച്ചുവെന്നും പറഞ്ഞ സോണിയ, ഇറ്റലിക്കാരിയെന്ന പേരിലുള്ള രാഷ്ട്രീയ എതിരാളികളുടെ അധിക്ഷേപം വല്ലാതെ വേദനിപ്പിച്ചെന്നും വെളിപ്പെടുത്തി.
അതേസമയം സോണിയ ഗാന്ധിയുടെ വിമർശനങ്ങൾക്കെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. ഇതേ സോണിയയുടെ പാർട്ടിയല്ലേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വായ മൂടിയതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ചോദിച്ചു. 1975-ലെ കാര്യങ്ങൾ സോണിയ മറന്നുപോയോ എന്ന് ആരായുന്നതിനൊപ്പം, നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് മറ്റ് രാജ്യങ്ങൾ ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയതെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളും തിരിച്ചടിച്ചു.
BJP Rule Damaged Democracy and Constitutional Institutions: Sonia Gandhi; BJP Retaliates Reminding of Emergency
















