അനില്‍ ആറന്മുള
ഹൂസ്റ്റണ്‍: കണ്ണഞ്ചുന്ന നവീകരിച്ച അതിമനോഹരമായ ഷോറൂം ഹ്യൂസ്റ്റനില്‍ തുറന്ന് ബോബി ചെമ്മണ്ണൂര്‍ ജൂവലേഴ്സ്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള സ്വര്‍ണ്ണാഭരങ്ങളുടെ കമനീയമായ കലവറയാണ് ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ ബോച്ചേ തുറന്നിരിക്കുന്നത്.

അക്ഷയ തൃതീയ ദിനമായ നവംബര്‍ ആറ് വെള്ളിയാഴ്ച രാവിലെ പതിനൊന്നര മണിക്കായിരുന്നു പുതിയ ഷോറൂമിന്റെ ഉത്ഘാടനം. ബോബി ചെമ്മണ്ണൂരിന്റെ കുടുംബാംഗങ്ങളായ ജോര്‍ജ്, ട്രീസ ജോര്‍ജ്, ജി കെ പിള്ള, രമേശ് പിള്ള, ദില്‍ഹോര്‍, മോന്‍സി, പൊന്നു പിള്ള, രഞ്ജു, കെന്നഡി, മൈസൂര്‍ തമ്പി എന്നിവര്‍ ഭദ്രദീപം കൊളുത്തിയാണ് ഉത്ഘാടനം നിര്‍വഹിച്ചത്.
നവീകരണ ജോലികള്‍ക്കായി മാസങ്ങള്‍ക്കു മുമ്പാണ് പഴയഷോറൂം അടച്ചത്.
ഉത്ഘാടനത്തിനു സാക്ഷിയാകാന്‍ ധാരാളം മലയാളികളും സന്നിഹിതരായിരുന്നു. ഉത്ഘാടന ദിവസം സ്വര്‍ണം വാങ്ങിയവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട്കളും മല്‍കിയിരുന്നു.
കേരളത്തില്‍ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ട രണ്ടു ഗ്രാം, നാലു ഗ്രാം, ആറുഗ്രാം തുടങ്ങിയ തൂക്കത്തിലുള്ള നവീന ഡിസൈനുകളില്‍ തീര്‍ത്ത നിത്യോപയോഗത്തിനുള്ള മാലകളുടെ ശേഖരമാണ് ഇത്തവണത്തെ പ്രത്യേകത എന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജിജോ ഡിറക്ടര്‍ ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ തൂക്കം കുറഞ്ഞ മനോഹരമായ ഡിസൈനിലുള്ള നെക്ലേസുകളും ധാരാളമുണ്ട്.
Bobby Chemmanur International Jewellery’s renovated showroom in Houston shines with star-studded glamour.
















