ബ്രാംപ്ടണ്‍ (കാനഡ): ആഗോള മലയാളി സമൂഹത്തെ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ഒരു കുടക്കീഴില് അണിനിരത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (ഡബ്ല്യു.എം.സി) അമേരിക്ക റീജിയന് കീഴില്‍ പുതുതായി രൂപീകരിച്ച ബ്രാംപ്ടണ്‍ പ്രൊവിന്‍സിന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രഥമ ഭരണസമിതിയുടെ സ്ഥാനാരോഹണവും പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബര്‍ 31 ശനിയാഴ്ച നടന്ന ചടങ്ങില്‍ കാനഡ പാര്‍ലമെന്റ് അംഗവും ഫെഡറല്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ (കുറ്റകൃത്യ പ്രതിരോധ വിഭാഗം) റൂബി സഹോട്ട മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കാനഡയുടെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ മലയാളി സമൂഹം നല്കുന്ന സജീവ സംഭാവനകളെ മന്ത്രി പ്രശംസിച്ചു.
”കേരളത്തിന്റെ വേരുകളില്‍ നിന്ന് കാനഡയുടെ അവസരങ്ങളിലേക്ക് ഐക്യത്തിലൂടെ കരുത്തുറ്റ മലയാളി സമൂഹം” എന്ന ആപ്തവാക്യമുയര്ത്തിയാണ് പുതിയ പ്രൊവിന്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. മലയാളികളുടെ തനത് സാംസ്കാരിക പൈതൃകം പുതുതലമുറയ്ക്ക് പകര്ന്നുനല്കുന്നതിനൊപ്പം പ്രവാസി സമൂഹത്തില്‍ സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ഡബ്ല്യു.എം.സി അമേരിക്ക റീജിയന് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അമേരിക്ക റീജിയന് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ചാക്കോ കോയിക്കലത്ത് 20262028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മെര്ലിന് സൂസന് ഫിലിപ്പിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ബ്രാംപ്ടണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് ബിന്ദു സുനില്‍ സ്വാഗതം ആശംസിച്ചു. അമേരിക്ക റീജിയന് വനിതാ ഫോറം പ്രസിഡന്റ് ഡോ. സൂസന് ചാണ്ടി ചടങ്ങുകള്‍ ഏകോപിപ്പിച്ചു. ഒന്റാറിയോ പ്രൊവിന്‍സ് പ്രതിനിധി മുരളി പണിക്കര്‍ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. വൈസ് ചെയര്മാന് സംഗീത് മാലിയ്ക്കല്‍ മുഖ്യാതിഥിക്ക് നന്ദിയും ബ്രാംപ്ടണ്‍ പ്രൊവിന്‍സ് ചെയര്മാന് സുനില്‍കുമാര്‍ ശങ്കുണ്ണി സമാപന കൃതജ്ഞതയും രേഖപ്പെടുത്തി.
ഡബ്ല്യു.എം.സി ഗ്ലോബല്‍ ചെയര്മാന് ജോണ്‍ മത്തായി, ഗ്ലോബല്‍ പ്രസിഡന്റ് ജോളി തടത്തില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, ഗ്ലോബല്‍ ട്രഷറര്‍ ജോണ്സണ് തലച്ചെല്ലൂര്‍, അമേരിക്ക റീജിയന് ചെയര്മാന് ജോണി കുന്നംപുറം, ജനറല്‍ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറര്‍ നിവിന്‍ വില്‍ഫ്രഡ്, ആല്‍ബര്‍ട്ട പ്രൊവിന്‍സ് പ്രസിഡന്റ് ബെനോയ് ജോസഫ്, ഒന്റാറിയോ പ്രൊവിന്‍സ് പ്രസിഡന്റ് ഡേവിസ് ഫെര്‍ണാണ്ടസ് എന്നിവര്‍ പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്നു.
ബ്രാംപ്ടണ്‍ പ്രൊവിന്‍സിന്റെ കര്‍മ്മപദ്ധതികള്‍ പരിചയപ്പെടുത്തുന്ന ദൃശ്യാവിഷ്കാരവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് അഞ്ജന ശ്രീകുമാറിന്റെ സംഗീതവിരുന്നും കാല്‍ഗറി ‘നോര്‍ത്തേണ്‍ ഗ്രൂവേഴ്സ്’ അവതരിപ്പിച്ച നൃത്തശില്പവും അരങ്ങേറി.
പ്രഥമ ഭരണസമിതി ഭാരവാഹികള്‍ (2026-2028):
സുനില്‍കുമാര്‍ ശങ്കുണ്ണി (ചെയര്മാന്), ബിന്ദു സുനില്‍ (പ്രസിഡന്റ്), സംഗീത് മാലിയ്ക്കല്‍ (വൈസ് ചെയര്മാന്), അവന്തിക തരകന് (വൈസ് ചെയര്‍പേഴ്സണ്‍), സുമി രാജ് (സെക്രട്ടറി), തുഷാര്‍ സുദര്ശനന് (അസോസിയേറ്റ് സെക്രട്ടറി), ജോയ്സ് അഗസ്റ്റിന് (ട്രഷറര്‍).
Canadian Minister Ruby Sahota inaugurated the World Malayali Council, Brampton Province.



















