ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു സ്പെഷ്യല്‍ പൊതുയോഗം2026 ഡിസംബര്‍ 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അസോസിയേഷന് ഓഫീസില്‍ (834 E. Rand Rd., Suite #13, Mount Prospect, IL 60056) വച്ച് നടത്തപ്പെടും.
ചിക്കാഗോ മലയാളി അസോസിയേഷന്റെ കോണ്സ്റ്റിട്യൂഷന് പരിഷ്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ പ്രത്യേക പൊതുയോഗത്തില്‍ അസോസിയേഷന്റെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും കോണ്സ്റ്റിട്യൂഷന് പരിഷ്കരണത്തിലും അംഗങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ളതിനാല്‍, എല്ലാ അംഗങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍ ,ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു ,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയില്‍,ജോയിന്റ് സെക്രട്ടറി സാറ അനില്‍ ,ജോയിന്റ് ട്രെഷറര്‍ പ്രിന്‍സ് ഈപ്പന് ,ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.
Chicago Malayali Association special general meeting on December 13 at 4 PM
















