ലൈംഗീകാതിക്രമ പരാതിയില്‍ ഇ.എന്‍ സുരേഷ് ബാബുവിനെതിരേ നടപടിയുമായി സിപിഎം

ലൈംഗീകാതിക്രമ പരാതിയില്‍ ഇ.എന്‍ സുരേഷ് ബാബുവിനെതിരേ നടപടിയുമായി സിപിഎം

തിരുവനന്തപുരം: യുവതി നല്‍കിയ ലൈംഗീകാതിക്രമ പരാതിയില്‍  സിപിഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരേ നടപടിയുമായി സിപിഎം പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിക്ക് കീഴിലെ ഐസിസി ( ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി) യാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാരിയുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയായതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.  

 അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഐസിസിയുടെ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. കേന്ദ്രക്കമ്മിറ്റിക്ക് കീഴിലെ ഐസിസി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും സുരേഷ് ബാബുവിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുക.

പാലക്കാട് നടന്ന ജില്ലാ വിശാല നേതൃയോഗത്തില്‍ ഇ എന്‍ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഈ പരാതിയാണ് നടപടിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്തരമൊരു പരാതി ലഭിച്ച കാര്യം സിപിഎം നേതാക്കള്‍ വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല. . വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് ബാബു സ്വമേധയാ സ്ഥാനമൊഴിഞ്ഞു എന്നായിരുന്നു സിപിഎം നല്‍കിയ വിശദീകരണം

CPM initiates action against E.N. Suresh Babu over sexual assault complaint.

Share Email
Top