കൊരട്ടിമുത്തിയുടെ തിരുനാളാഘോഷിച്ച് ഡാലസ് മലയാളികള്‍

കൊരട്ടിമുത്തിയുടെ തിരുനാളാഘോഷിച്ച് ഡാലസ് മലയാളികള്‍
Share Email

അത്ഭുതപ്രവര്‍ത്തകയായ കൊരട്ടിമുത്തിയുടെ തിരുനാള്‍ ദക്ഷിണേന്തൃയിലെങ്ങും പ്രസിദ്ധിയാര്‍ജിച്ചതാണ്. തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടിയെന്ന ഗ്രാമത്തില്‍ 1381 ല്‍ പരിശുദ്ധ കനികാമറിയത്തിന്റെ നാമധേയത്തില്‍ സ്ഥാപിതമായ പള്ളിക്ക് നൂറ്റാണ്ടുകളുകടെ പാരമ്പര്യമുണ്ട്.

രണ്ടാഴ്ചയിലധികം നീണ്ടു നില്ക്കുന്ന തിരുനാളാഘോഷം ഭക്തര്‍ക്ക് പ്രത്യേകിച്ച് കൊരട്ടിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്.

ഒക്ടോബര്‍ 7 ന് രാവിലെ കോപ്പല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊരട്ടിമുത്തിയുടെ പ്രത്യേക നേര്‍ച്ചയായ ”പൂവന്‍കുല” നേര്‍ച്ച ഭക്തര്‍ക്ക് ഭക്തിനിര്‍ഭരമായ ആത്മീയ അനുഭവമായി.

ഏഴാംതീയതി വൈകീട്ട് ഇന്തൃന്‍ ക്രീക്ക് ക്‌ളബില്‍ വച്ച് കുടുബാഗങ്ങളും ഡാലസ്സിലെ അറിയപ്പെടുന്ന കലാകാരന്മാരും അവതരിപ്പിച്ച
കലാപരിപാടികളും, വിഭവസമൃദ്ധമായ നാടന്‍ സദ്യയുമുണ്ടായിരുന്നു.

വാര്‍ത്ത : തോമസ് ചിറമേല്‍

Dallas Malayalis celebrated the feast of Korattimuthi.

Share Email
LATEST excelnclexrn
More Articles
Top