ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓള്‍ സെയി സെയിന്റ്‌സ് ഡേ വ്യത്യസ്ഥമായി ആഘോഷിച്ചു.. ഓരോ ക്ലാസിനും പ്രത്യേകം നല്‍കപ്പെട്ടിരിക്കുന്ന വിശുദ്ധരെ കുട്ടികള്‍ പരിജയപ്പെടുത്തുകയും അതനുസരിച്ച് അവരെ പരിജയപ്പെടുത്തി ക്ലാസ് റൂം അലങ്കരിക്കുകയും ചെയ്തു. കുട്ടികളുടെ മാതാപിതാക്കള്‍ ക്ലാസ്സ് റൂം സന്ദര്‍ശിച്ച് വിലയിരുത്തി.

കുട്ടികള്‍ അവരുടെ സ്വര്‍ഗ്ഗിയ മദ്ധ്യസ്ഥരുടെ വേഷവിധാനങ്ങളോടെ ദൈവാലയത്തിനുളളിലേക്ക് പരേഡ് നടത്തപ്പെട്ടു.. ഇടകയിലെ യൂത്ത് മിനിസ്ട്രി , റ്റീം മിനിസ്ട്രി നേതൃത്വത്തില്‍ വാഹനങ്ങള്‍ വിശുദ്ധരുടെ രൂപങ്ങള്‍ വച്ച് പ്രത്യേകം അലങ്കരിക്കുകയും സന്ദര്‍ശിക്കുന്നവര്‍ക്ക് വിശുദ്ധരുടെ ട്രീറ്റ് നല്‍കുകയും ചെയ്തു.പ്രിന്‍സിപ്പല്‍ ജോര്‍ജ് ചെറുശ്ശേരില്‍, മിനി തൈപറമ്പില്‍. മനോജ് വിരുത്തിക്കുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. ഏറെ വ്യത്യസ്ഥമായ അനുഭവം ഏവര്‍ക്കും പകര്‍ന്ന് നല്‍കി സകല വിശുദ്ധരുടെയും തിരുനാള്‍
ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )



















