ഡാളസ് സീനിയര്‍ മിനിസ്ട്രി തായ്ങ്ക്‌സ് ഗിവിംങ് സംഗമം നവംബര്‍ 18 ന്

ഡാളസ് സീനിയര്‍ മിനിസ്ട്രി തായ്ങ്ക്‌സ് ഗിവിംങ് സംഗമം നവംബര്‍ 18 ന്

ഡാളസ് : ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക സീനിയര്‍ മിനിസ്ട്രി തായ്ക്‌സ് ഗിവിംങ്ങ് സംഗമം നവംബര്‍ 18 ന് ക്‌നായിത്തൊമ്മന്‍ ഹാളില്‍ വെച്ച് നടത്തപ്പെടും. അന്നേദിവസം രാവിലെ 10 ന് ഫാ. ബിന്‍സ് ചേത്തലില്‍, ഫാ.സോജന്‍ കിഴക്കേല്‍, ഫാ.ജോര്‍ജ് വാണിയപുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെടും. തുടര്‍ന്ന് സെമിനാറും എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് വിവിധ മത്സരങ്ങളും നടത്തപ്പെടും, അവസാനം സ്‌നേഹ കൂടായ്മയുടെ പ്രതീകമായി എല്ലാവര്‍ക്കും തായ്ങ്ക്‌സ് ഗിവിംങ് ദക്ഷണം നല്‍കപ്പെടും. തിയോഫില്‍ ചാമക്കാലയുടെ നേതൃത്വത്തിലുളള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വിപുലമായ ഒരുക്കങ്ങള്‍ ക്രോഡീകരിക്കുന്നു.

ജോകുട്ടി മേലടത്ത് (പി ആര്‍ ഒ )

Dallas Senior Ministry Thanksgiving Gathering on November 18

Share Email
LATEST excelnclexrn
More Articles
Top