വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ഡാന വൈറ്റ്? ഒപ്പം 6 ഫൈറ്റർമാരും! ട്രംപുമായി നാളെ കൂടിക്കാഴ്ച ഉറപ്പായി; അഭ്യൂഹങ്ങൾ ശക്തം

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ഡാന വൈറ്റ്? ഒപ്പം 6 ഫൈറ്റർമാരും! ട്രംപുമായി നാളെ കൂടിക്കാഴ്ച ഉറപ്പായി; അഭ്യൂഹങ്ങൾ ശക്തം
Share Email

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി ട്രംപ് പരസ്യമായി വാഗ്ദാനം ചെയ്തതിന് പിന്നാലെ, വിഷയത്തിൽ ട്രംപുമായി തിങ്കളാഴ്ച വാഷിംഗ്ടണിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാംപ്യൻഷിപ്പ് (യു.എഫ്.സി) മേധാവി ഡാന വൈറ്റ്. ലണ്ടനിൽ ബോക്‌സിംഗ് ചടങ്ങിൽ പങ്കെടുക്കവെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കവേ ഡാന വൈറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ വാഷിംഗ്ടണിലേക്ക് തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചതോടെ, ട്രംപിന്റെ പുതിയ ഭരണകൂടത്തിൽ ഡാന വൈറ്റ് പ്രസ് സെക്രട്ടറിയായി ചുമതലയേൽക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മിക്‌സഡ് മാർഷ്യൽ ആർട്‌സ് സംഘടനയുടെ പ്രസിഡന്റും സി.ഇ.ഓയുമായ ഡാന വൈറ്റിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്യുന്നതായി ട്രംപ് കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വെളിപ്പെടുത്തിയിരുന്നു. ഡാന വൈറ്റ് ശക്തനായ ഒരു പോരാളിയാണെന്നും ദയവായി ഈ സ്ഥാനം ഏറ്റെടുക്കണമെന്നും ട്രംപ് കുറിച്ചു. വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തുന്ന ഇരുവരും പലപ്പോഴും യു.എഫ്.സി മത്സരവേദികളിലും ഒന്നിച്ച് എത്താറുണ്ട്.

പ്രസ് സെക്രട്ടറി ഓഫറുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നൽകാൻ ഡാന വൈറ്റ് തയ്യാറായില്ലെങ്കിലും, വൈറ്റ് ഹൗസ് ബ്രീഫിംഗ് റൂമിലെ പോഡിയത്തിന് പിന്നിൽ നിൽക്കുന്ന തന്റെ എ.ഐ നിർമ്മിത ചിത്രം അദ്ദേഹം പങ്കുവെച്ചത് ചർച്ചയായി മാറിയിട്ടുണ്ട്. ‘അടുത്ത അധ്യായത്തിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ട്രംപിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും ഈ എ.ഐ ചിത്രവും ഡാന വൈറ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

തന്റെ ട്രൂത്ത് സോഷ്യൽ പ്രഖ്യാപനത്തിൽ മറ്റൊരു നിർണായക കാര്യം കൂടി ട്രംപ് പരാമർശിച്ചിട്ടുണ്ട്. പ്രമുഖരായ ആറ് യു.എഫ്.സി ഫൈറ്റർമാരെ ഉപദേശകരായി വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. ഇവരിൽ രണ്ട് റഷ്യൻ താരങ്ങളും ഒരു ബ്രസീലിയൻ താരവും ഉൾപ്പെടുന്നു എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Share Email
LATEST excelnclexrn
More Articles
Top