വൈറ്റ് ഹൗസില്‍ലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത് ഡൊണാള്‍ഡ് ട്രംപ്

വൈറ്റ് ഹൗസില്‍ലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വംശജരടക്കം നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയും ഓവല്‍ ഓഫീസില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തു.

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കുന്ന പതിവിന് തുടക്കമിട്ടത് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷാണ്. 2003ലാണ് ആദ്യമായി വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. തുടക്കകാലത്ത് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹാംഗങ്ങളുടെയും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഐസന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫീസ് ബില്‍ഡിംഗിലായിരുന്നു പ്രധാനമായും ചടങ്ങുകള്‍ നടന്നിരുന്നത്.

2009ല്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റായി. ഈസ്റ്റ് റൂമില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു അദ്ദേഹം ദീപം തെളിയിച്ചത്. ഇതോടെ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചു.

പിന്നീട് വൈറ്റ് ഹൗസിന്റെ വിവിധ ഭാഗങ്ങളിലായി ദീപം തെളിയിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിച്ചുവരുന്നു. ഓവല്‍ ഓഫീസിലും റൂസ്വെല്‍റ്റ് റൂമിലുമടക്കം വിവിധ ഇടങ്ങളില്‍ ആഘോഷച്ചടങ്ങുകള്‍ നടന്നിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടവും ഇന്ത്യന്‍ സമൂഹവും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ ഭാഗമായി ദീപാവലി ആഘോഷം മാറിയിട്ടുണ്ട്.

ഇന്ത്യന്‍ വംശജരുടെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ നടക്കുന്ന ദീപാവലി ആഘോഷം ഇന്ത്യ-അമേരിക്ക ബന്ധത്തിലെ സാംസ്‌കാരിക അടുപ്പത്തിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ പങ്കാളിത്തത്തോടെ നടന്ന ഇത്തവണത്തെ ആഘോഷത്തിലും ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയുടെ സാന്നിധ്യം ശ്രദ്ധേയമായി.


Donald Trump participates in the Diwali celebration at the White House.

Share Email
LATEST excelnclexrn
More Articles
Top