ഡോ ടൈറ്റസ് ഈപ്പന്‍ ഐപിസി ജനറല്‍ ജോയിന്റ് സെക്രട്ടറി

ഡോ ടൈറ്റസ് ഈപ്പന്‍ ഐപിസി ജനറല്‍ ജോയിന്റ് സെക്രട്ടറി

ചിക്കാഗോ/കുമ്പനാട് : ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറല്‍ ജോയിന്റ് സെക്രട്ടറിയായി ഡോ ടൈറ്റസ് ഈപ്പനെ ജനറല്‍ കൗണ്‍സില്‍ നിയമിച്ചു. ജോയിന്റ് സെക്രട്ടറിയായിരുന്ന പാസ്റ്റര്‍ തോമസ് ജോര്‍ജ് ജനറല്‍ സെക്രട്ടറി ആയതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് ഡോക്ടര്‍ ടൈറ്റസ് ഈപ്പനെ നിയമിച്ചത്.

മാവേലിക്കര സ്വദേശിയായ ഡോ ടൈറ്റസ് ഈപ്പന്‍ ചിക്കാഗോയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസില്‍ നിന്ന് ബയോകെമിസ്ട്രിയില്‍ ബിരുദവും ട്രിനിറ്റി ബൈബിള്‍ സെമിനാരിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിവിനിറ്റിയും കരസ്ഥമാക്കി. 2016ല്‍ മിനിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി. ചിക്കാഗോ ഐപിസി മിഷന്‍ സഭയുടെ സീനിയര്‍ പാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ ടൈറ്റസ് ഈപ്പന്‍ 2019 മുതല്‍ ഐപിസി ഹിമാചല്‍ സ്റ്റേറ്റിന്റെ പ്രസിഡണ്ടാണ്. ഐപിസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റേറ്റ് പ്രസിഡണ്ട് ആണ് ഡോ ടൈറ്റസ്. പിസി നാക്കിന്റെ നാഷണല്‍ യൂത്ത് കോര്‍ഡിനേറ്ററായും ലോക്കല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിസി നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ യൂത്ത് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രേസ് പ്രിന്റിങ്ങിന്റെ സിഇഒയും ചിക്കാഗോയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള എക്‌സ്പ്രസ് എന്ന വാര്‍ത്താ പത്രികയുടെ മാനേജിംഗ് എഡിറ്ററും ആണ്. ഭാര്യ ആനി . അഭിഗയില്‍, ക്രിസ്റ്റി, ആഞ്ചല, എമിലി എന്നിവര്‍ മക്കളാണ്.
ഡോ ഫിലിപ്പ് പി തോമസ് പ്രസിഡന്റ്, പാസ്റ്റര്‍ സാം ജോര്‍ജ് വൈസ് പ്രസിഡന്റ്, പാസ്റ്റര്‍ തോമസ് ജോര്‍ജ് ജനറല്‍ സെക്രട്ടറി, ഡോ ടൈറ്റസ് ഈപ്പന്‍ ജോയിന്റ് സെക്രട്ടറി, കുഞ്ഞച്ചന്‍ വാളകം ജോയിന്റ് സെക്രട്ടറി, സജി പോള്‍ ട്രഷറര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഐപിസി ജനറല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ഐപിസി ജനറല്‍ പ്രസിഡണ്ട് ആയിരുന്ന ഡോ ടി വത്സന്‍ എബ്രഹാമിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുനഃസംഘടന ആവശ്യമായി വന്നത്.

Dr. Titus Eepan, IPC General Joint Secretary

വാര്‍ത്ത കുര്യന്‍ ഫിലിപ്പ്‌

Share Email
LATEST excelnclexrn
More Articles
Top