വാഷിങ്ടണ്‍: എന്‍വിഡിയ സഹസ്ഥാപകനും ദീര്‍ഘകാല മേധാവിയുമായ ജെന്‍സന്‍ ഹുവാങ്ങിനെ തന്റെ സ്ഥാപനത്തില്‍ നിയമിക്കാന്‍ അവസരം ലഭിക്കുന്നത് വലിയ ബഹുമതി യായിരിക്കുമെന്ന് ടെസ്ല, സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. എന്‍വിഡിയയില്‍ ഹുവാങ്ങിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന റിപ്പോര്‍ ട്ടുകള്‍ക്കിടെയാണ് മസ്‌കിന്റെ പ്രതിക രണം. ചൈനയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണം നേരിടുന്ന ഒരു വനിതയുമായി ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ അദ്ദേഹത്തിനെതിരെ പുതിയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
എന്‍വിഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് ഹുവാങ്ങിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, ഹുവാങ്ങിനെ ജോലിക്കെടുക്കാന്‍ മസ്‌ക് തയ്യാറാകണമെന്ന് എക്‌സില്‍ ഒരു ഉപയോക്താവ് നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ‘അത് ഒരു ബഹുമ തിയായിരിക്കും’ എന്ന് മസ്‌ക് പ്രതികരിച്ചത്. ഹുവാങ്ങിന്റെ തൊഴില്‍ഭാവി സംബന്ധിച്ച അനിശ്ചിതത്വത്തിനിടെയാണ് മസ്‌കിന്റെ ഈ പ്രതികരണം ശ്രദ്ധ നേടിയത്.
ഹുവാങ്ങിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ എന്‍വിഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് ബുധനാഴ്ച തന്നെ യോഗം ചേരാന്‍ തയ്യാറെടുക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 63കാരനായ ഹുവാങ്ങിന് മറ്റൊരു വിവാഹേതര ബന്ധം കൂടി ഉണ്ടായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍വിഡിയയുടെ ഹെല്‍ത്ത് കെയര്‍ വിഭാഗം വൈസ് പ്രസിഡന്റ് കിംബര്‍ലി പവലുമായി ഹുവാങ്ങിന് അടുത്ത ബന്ധമു ണ്ടായിരുന്നു വെന്നും ഇതിന് ദൃശ്യത്തെളി വുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലെ ആരോപണം.
48 കാരിയായ കിംബര്‍ലി പവല്‍ ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലേക്ക് എന്‍വിഡിയയുടെ ചിപ്പ് സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രധാന മുഖമാണ്. കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ നടന്ന ഒരു സമ്മേളനത്തിനിടെ ഇരുവരെയും ഹോട്ടലില്‍ വെച്ച് അടുപ്പത്തോടെ പെരുമാറുന്നതായി കണ്ടിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഹുവാങ്ങിന്റെ മറ്റൊരു ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധം ജെന്‍സന്‍ ഹുവാങ് നേരത്തെ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. 2024ലും 2025ലും തായ്പെയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ആലീസ് ഹുവാങ് ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ ഏജന്റാണെന്ന് ആരോപിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ വസന്തകാലത്ത് ഒരു മെമ്മോ പ്രചരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ ആരോപണങ്ങള്‍ സംബന്ധിച്ച് സ്വതന്ത്രമായ സ്ഥിരീകരണം ലഭ്യമായിട്ടില്ല.
Elon Musk says it would be an honor to have the opportunity to hire Jensen Huang at Tesla.
















