പെട്രോളിലെ എഥനോൾ സാന്നിധ്യം: സംസ്ഥാനത്ത് നാല് ജില്ലകളിൽ പരിശോധന, സാമ്പിൾ ശേഖരിച്ചു

പെട്രോളിലെ എഥനോൾ സാന്നിധ്യം: സംസ്ഥാനത്ത് നാല് ജില്ലകളിൽ പരിശോധന, സാമ്പിൾ ശേഖരിച്ചു
Share Email

തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായ അളവിൽക്കൂടുതൽ എഥനോൾ ചേർക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് കേരളത്തിലും വിതരണ പമ്പുകളിൽ വ്യാപക പരിശോധന ആരംഭിച്ചു. കർണാടകയിൽ പെട്രോളിൽ എഥനോളിന്റെ അളവ് ഉയർന്ന തോതിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നിർണായക നടപടി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ നാല് ജില്ലകളിലെ പെട്രോൾ പമ്പുകളിലാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.

രാവിലെ ആരംഭിച്ച പരിശോധനയിൽ ഓയിൽ കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിവിധ പമ്പുകളിൽ നിന്നായി ആറ് സാമ്പിളുകൾ വീതം ശേഖരിച്ചു. പെട്രോളിൽ എഥനോളിന്റെ അളവ് കൂടുതലാണെന്ന കണ്ടെത്തിയാൽ കർശന നിയമനടപടികളും പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ശേഖരിച്ച സാമ്പിളുകൾ എൻ.എ.ബി.എൽ (NABL) അക്രഡിറ്റേഷനുള്ള ലാബുകളിലേക്ക് കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 10 ദിവസത്തിനകം പരിശോധനാ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top