തിരുവനന്തപുരം: ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനം വൈകുന്നതില്‍ കോൺഗ്രസിൽ എല്ലാവർക്കും അതൃപ്തിയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിന് മാത്രം അതൃപ്തിയുണ്ടോ എന്ന് ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അതൃപ്തിയുണ്ടെന്നും ഹസന്‍ പറഞ്ഞു.
നിയമനങ്ങളില്‍ എത്രയും വേഗം തീരുമാനമുണ്ടാകണം. മുസ്ലീം ലീഗിന് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്ന അഭിപ്രായം തനിക്കില്ല. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ലീഗ്. അവര്‍ക്ക് അര്‍ഹമായത് കിട്ടണം. സര്‍ക്കാരിലെ ഭിന്നതയെക്കുറിച്ച് മുഖ്യമന്ത്രിയോടും മന്ത്രിസഭയിലുള്ളവരോടുമാണ് ചോദിക്കേണ്ടതെന്നും ഹസന്‍ പറഞ്ഞു.ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനത്തില്‍ മുസ്ലീം ലീഗിന് 22 സ്ഥാനങ്ങള്‍ നല്‍കിയതില്‍ കോണ്‍ഗ്രസിനു ള്ളിലും അര്‍ഹമായ സീറ്റുകള്‍ ലഭിച്ചില്ലെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് (ജോസഫ്), ആര്‍എസ്പി എന്നീ ഘടകകക്ഷികള്‍ക്കിടയിലും അതൃപ്തിയുണ്ട്.
Everybody unhappy in current stuation in kerala plitics says m m hasan
















