പോക്കിമോന്‍ കാര്‍ഡുകള്‍ വാങ്ങാന്‍ ആറുവയസുകാരിയെ അര്‍ധരാത്രിയില്‍ കടയ്ക്ക് മുന്നില്‍ തനിച്ചിരുത്തിയ പിതാവ് അറസ്റ്റില്‍

പോക്കിമോന്‍ കാര്‍ഡുകള്‍ വാങ്ങാന്‍ ആറുവയസുകാരിയെ അര്‍ധരാത്രിയില്‍ കടയ്ക്ക് മുന്നില്‍ തനിച്ചിരുത്തിയ പിതാവ് അറസ്റ്റില്‍

വാഷിംഗ്ടണ്‍:  പോക്കിമോന്‍ കാര്‍ഡുകള്‍ വാങ്ങുന്നതിനായി ആറുവയസ്സസുകാരിയായ മകളെ രാത്രി മുഴുവന്‍ കടയ്ക്ക് മുന്നില്‍ തനിച്ചിരുത്തിയ പിതാവ് അറസ്റ്റിലായി. സൗത്ത് കരോലിന സ്വദേശിയായ 35 കാരനാണ് കുട്ടിയോടുള്ള നിയമവിരുദ്ധ പെരുമാറ്റം ആരോപിച്ച് അറസ്റ്റിലായത്. പുതിയ പോക്കിമോന്‍ കാര്‍ഡുകള്‍ വാങ്ങുന്നതിനായി ആളുകള്‍ വലിയ തോതില്‍ വരിനിന്ന സമയത്തായിരുന്നു സംഭവം.

വെസ്റ്റ് ആഷ്ലി പ്രദേശത്തെ ടാര്‍ഗറ്റ് സ്റ്റോറിന് മുന്നിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ  ഒന്നോടെ മകള്‍ക്ക് തലയിണയും പുതപ്പും നല്‍കിയ ശേഷം പിതാവ് കുട്ടിയെ നടപ്പാതയില്‍ വരിയില്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ മകളെ അവിടെ തനിച്ചാക്കി. പുതിയതായി പുറത്തിറങ്ങിയ പോക്കിമോന്‍ കാര്‍ഡുകള്‍ വാങ്ങുന്നതിനായി തന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കാനായിരുന്നു ഇയാളുടെ നടപടി.

വരിയില്‍ കാത്തുനിന്നിരുന്ന ആളുകള്‍ കുട്ടിയെ തനിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും പിതാവിനെ കാണാതായതിനെ തുടര്‍ന്ന് അവര്‍ പോലീസിനെ വിവരമറിയിച്ചു. പുലര്‍ച്ചെ 2.30ഓടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപ്പോഴേക്കും പിതാവ് കടയ്ക്ക് സമീപം തിരിച്ചെത്തിയിരുന്നു.

തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തു. കാര്‍ഡുകള്‍ വാങ്ങാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് മകളെ വരിയില്‍ നിര്‍ത്തി വീട്ടിലേക്ക് പോയതെന്ന് ഇയാള്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടിയോടുള്ള നിയമവിരുദ്ധ പെരുമാറ്റം ആരോപിച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് പ്രാദേശിക തടങ്കല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇയാള്‍ 40,000 ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങി.
പോക്കിമോന്‍ കാര്‍ഡുകള്‍ വാങ്ങാനുള്ള ആവേശത്തില്‍ ആറുവയസ്സുകാരിയായ മകളെ രാത്രിയില്‍ തനിച്ചാക്കിയ സംഭവം വലിയ ആശങ്കയ്ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്.

Father arrested for leaving six-year-old daughter alone in front of a shop at midnight to buy Pokémon cards

Share Email
LATEST excelnclexrn
More Articles
Top