റോബിൻ ചമ്പന്നിയിൽ
താമ്പാ (ഫ്ലോറിഡ): താമ്പായിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ സകല വിശുദ്ധരുടെയും തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. അന്നേദിവസം പ്രധാന കുർബാനയെ തുടർന്ന്, സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ വിവിധ വിശുദ്ധരുടെ വേഷവിധാനങ്ങളണിഞ്ഞു ദേവാലയത്തിലേക്ക് ഭക്തിനിർഭരമായ പ്രദിക്ഷണം നടത്തി.

തുടർന്ന് 2026-2027 വർഷത്തെ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ ഉദ്‌ഘാടനം ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ നിർവഹിച്ചു. ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി കോർഡിനേറ്റർമാരായ സിസ്റ്റർ ജോളി, ആഷ്‌ലി പുതുപ്പള്ളിമ്യാലിൽ, ജ്യോതിസ് ആക്കൽകൊട്ടാരം, ആൻജെലിക് തോമസ്, സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ, മതാദ്ധ്യാപകർ എന്നിവർ പരിപാടികൾ ക്രമീകരിച്ചു.
















