ഫൊക്കാനയുടെ ഭാഷക്കൊരു ഡോളര്‍ പുരസ്‌കാരം 2026 – കേരളസര്‍വകലാശാല അപേക്ഷകള്‍ ക്ഷെണിക്കുന്നു

ഫൊക്കാനയുടെ ഭാഷക്കൊരു ഡോളര്‍ പുരസ്‌കാരം 2026 – കേരളസര്‍വകലാശാല അപേക്ഷകള്‍ ക്ഷെണിക്കുന്നു

ജിജി റ്റോം, ഫൊക്കാന പി. ആര്‍. ഓ.

ന്യൂയോര്‍ക്ക്. കേരള സര്‍വകലാശാലയും അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയും (FOKANA) സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ‘ഭാഷയ്‌ക്കൊരു ഡോളര്‍’ പുരസ്‌കാരത്തിന് കേരള സര്‍വകലാശാല അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
മലയാള ഭാഷയിലും സാഹിത്യത്തിലും മികച്ച ഗവേഷണം നടത്തിയ ഗവേഷകരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ പുരസ്‌കാരം, മികച്ച പി.എച്ച്.ഡി. പ്രബന്ധത്തിനാണ് നല്‍കുന്നത്.

പുരസ്‌കാരങ്ങള്‍ –

50,000 രൂപയുടെ ക്യാഷ് അവാര്‍ഡ്.
പ്രശസ്തിപത്രവും ഫലകവും.
പ്രബന്ധത്തിന്റെ ഗവേഷണ മാര്‍ഗദര്‍ശിക്ക് 5,000 രൂപ.
പുരസ്‌കാരത്തിന് അര്‍ഹമാകുന്ന ഗവേഷണ പ്രബന്ധം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും.

അപേക്ഷിക്കാനുള്ള യോഗ്യത – 2024 ഡിസംബര്‍ 1 മുതല്‍ 2026 നവംബര്‍ 30 വരെയുള്ള കാലയളവില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും പി.എച്ച്.ഡി. ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി –
2026 ഡിസംബര്‍ 5, വൈകിട്ട് 5 മണി.

അപേക്ഷ അയക്കേണ്ട വിലാസം –
രജിസ്ട്രാര്‍,
കേരള സര്‍വകലാശാല,
പാളയം, തിരുവനന്തപുരം – 695034.

ഫൊക്കാനയുടെ ആരംഭ കാലം മുതല്‍ തന്നെ ആരംഭിച്ച ഭാഷക്കൊരു ഡോളര്‍ സംരംഭം, മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും, അനേക സാഹിത്യകാരന്മാരെ ആദരിക്കുന്നതിനും മുഖാന്തിരമായിട്ടുണ്ട്.
ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ കൂടിയായ ജോര്‍ജി വര്ഗീസ് ആണ് ഭാഷക്കൊരു ഡോളര്‍ ഏകോപന സമിതിയുടെ കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കുന്നത്. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ്, നാഷണല്‍ കമ്മിറ്റിയും ബോര്‍ഡ് ഓഫ് ട്രസ്റ്റീസും സംയുക്തമായി സംരംഭം ഏകോപിപ്പിക്കുന്നു.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്കും ഗവേഷണ മികവിനും അംഗീകാരം നേടാനുള്ള ഈ സുവര്‍ണാവസരം അര്‍ഹരായ ഗവേഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സന്തോഷ് നായര്‍, ട്രെഷറര്‍ ആന്റ്റോ വര്‍ക്കി, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ സജിമോന്‍ ആന്റണി, ഭാഷക്കൊരു ഡോളര്‍ ഏകോപന സമിതിയുടെ കണ്‍വീനര്‍ ജോര്‍ജി വര്ഗീസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

FOKANA’s ‘A Dollar for Language’ Award 2026 – University of Kerala Invites Applications

Share Email
Top