അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബര്‍ 14-ന് ഒക്ലഹോമയില്‍

അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബര്‍ 14-ന് ഒക്ലഹോമയില്‍

പ്രസാദ് തീയാടിക്കല്‍

ഡാളസ്: ഒക്ലഹോമ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ അച്ചാമ്മ ജോയിക്കുട്ടി (കുഞ്ഞുകുഞ്ഞമ്മ-88) 2026 നവംബര്‍ 5-ന് ഡാളസില്‍ മകള്‍ ജെസിയുടെ ഭവനത്തില്‍വെച്ച് നിര്യാതയായി. കരിച്ചാല്‍ ആലമ്പള്ളില്‍ കുടുംബത്തില്‍ പരേതനായ ചാണ്ടി മത്തായിയുടെയും റൂത്ത് ചാണ്ടിയുടെയും മകളാണ്.

മക്കള്‍: ജെസി, ജോസ്, ജിജോ. മരുമക്കള്‍: ഷിജി, ദിവ്യ. കൊച്ചുമക്കള്‍: കേലെബ് ക്രിസ്റ്റ്യന്‍, ലിയ, ധിയ.

മെമ്മോറിയല്‍ സര്‍വീസ് നവംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് 6 -ന് (CST) ഒക്ലഹോമ സിറ്റിയിലെ ചാപ്പല്‍ ഹില്‍ ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ നടക്കും. വിലാസം: 8701 Northwest Expressway, Oklahoma City, OK 73162. ഇന്ത്യന്‍ സമയം നവംബര്‍ 14 ശനിയാഴ്ച രാവിലെ 5.30ന്.

സംസ്‌കാര ശുശ്രൂഷ നവംബര്‍ 14 ശനിയാഴ്ച രാവിലെ 9-ന് (CST) ഒക്ലഹോമ സിറ്റിയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ആരംഭിക്കും. വിലാസം: 620 N Rockwell Ave, Oklahoma City, OK 73127. ഇന്ത്യന്‍ സമയം അന്നേദിവസം രാത്രി 8.30 ന്.

തുടര്‍ന്ന് യൂക്കോണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. വിലാസം: 660 Garth Brooks Blvd, Yukon, OK 73099.

Funeral of Achamma Joykutty to be held in Oklahoma on November 14

Share Email
Top