ഇസ്രയേലിൽ സർക്കാർ രൂപവത്കരണം യാഥാർഥ്യത്തിലേക്ക്, പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഗാദി ഐസൻകോട്ട്

ഇസ്രയേലിൽ സർക്കാർ രൂപവത്കരണം യാഥാർഥ്യത്തിലേക്ക്, പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഗാദി ഐസൻകോട്ട്
Share Email

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഔദ്യോഗിക ചുമതല ലഭിച്ചതോടെ നെസെറ്റിലെ പ്രധാന പദവികൾ പങ്കിടുന്നതിനായി മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ട് പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി. നഫ്താലി ബെനറ്റ്, യെയർ ഗോലാൻ, അവിഗ്ഡോർ ലീബർമാൻ, യെയർ ലാപിഡ് എന്നിവരുമായാണ് കരാറിലെത്തിയത്. ഇതനുസരിച്ച് മതാൻ കഹാനയെ സ്പീക്കർ സ്ഥാനാർഥിയായും, റോയി ഫോൾക്മാനെ ഹൗസ് കമ്മിറ്റി ചെയർമാനായും, അവിഗ്ഡോർ ലീബർമാനെ വിദേശകാര്യ-പ്രതിരോധ സമിതി അധ്യക്ഷനായും, ലിറാൻ അവിസാർ ബെൻ-ഹോറിനെ ധനകാര്യ സമിതി അധ്യക്ഷയായും നാമനിർദേശം ചെയ്തു.

ഒക്ടോബർ 27-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നണിക്കോ ഐസൻകോട്ടിന്റെ സഖ്യത്തിനോ കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എങ്കിലും രണ്ട് അറബ് പാർട്ടികൾ ഉൾപ്പെടെ 67 അംഗങ്ങളുടെ പിന്തുണ ലഭിച്ചതായി ഐസൻകോട്ട് പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു. നെതന്യാഹുവിനെ 46 അംഗങ്ങൾ മാത്രമാണ് പിന്തുണച്ചത്. ബേസിക് ലോ സെക്ഷൻ 8 പ്രകാരം സർക്കാർ ഉണ്ടാക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമുണ്ട്; ആവശ്യമായി വന്നാൽ പ്രസിഡന്റിന് ഇത് 14 ദിവസം കൂടി നീട്ടിനൽകാം.

അതേസമയം, ചുമതല ലഭിച്ചതുകൊണ്ട് മാത്രം ഐസൻകോട്ടിന് പ്രധാനമന്ത്രി പദവി ഉറപ്പാവില്ല. 120 അംഗങ്ങളുള്ള നെസെറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണം. ഐസൻകോട്ടിന്റെ 21 സീറ്റുള്ള ‘യാഷർ’ പാർട്ടി ഉൾപ്പെടുന്ന നാല് പാർട്ടികളുടെ സഖ്യത്തിന് 48 സീറ്റുകളാണുള്ളത്. 27 സീറ്റുകൾ നേടിയ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് 53 സീറ്റുകളുമുണ്ട്. അതിനാൽ മറ്റു പാർട്ടികളുമായുള്ള ചർച്ചകൾ നിർണായകമാണ്.

Share Email
LATEST excelnclexrn
More Articles
Top