ഡാളസ് :ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വിശ്വാസ പരിശിലവിഭാഗത്തിന്റെ നേതൃത്വത്തില്‍ യൂത്ത് മിനിസ്ട്രി സകല വിശുദ്ധരുടെയും തിരുന്നാളില്‍ കുട്ടികള്‍ക്ക് ഒരുക്കിയ ‘ഹെവന്‍സ് ഹീറോസ് ട്രീറ്റ് ‘ പ്രോഗ്രാം കുട്ടികള്‍ക്ക് നവ്യാനുഭവമായി.അന്നേ ദിവസം വിശുദ്ധര്‍ വിരുന്നിനെത്തി വിരുന്ന് ഒരുക്കുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കി.യുവജനങ്ങള്‍ തങ്ങളുടെ വാഹനങ്ങള്‍ വിശുദ്ധരുടെ രൂപങ്ങള്‍ വെച്ച് അലങ്കരിച്ച് അവര്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ അവര്‍ക്കായി ഒരുക്കി.വ്യത്യസ്ഥ അനുഭവം കുട്ടികളില്‍ ജനിപ്പിച്ച യൂത്ത് മിനിസ്ട്രി ടിം അംഗങ്ങളെ ഏവരും അഭിനന്ദിച്ചു.


സിറിള്‍ ആനാലില്‍ (പി ആര്‍ ഒ )
‘Heaven’s Heroes Treat,’ organized by the Dallas Youth Ministry, proved to be a novel experience for the ‘little saints.’



















