ഇടിക്കുള ജേക്കബ് (തങ്കച്ചന്‍-84) അന്തരിച്ചു: സംസ്‌കാരം നവംബര്‍ 21-ന് ടൊറന്റോയില്‍

ഇടിക്കുള ജേക്കബ് (തങ്കച്ചന്‍-84) അന്തരിച്ചു: സംസ്‌കാരം നവംബര്‍ 21-ന് ടൊറന്റോയില്‍

ടൊറന്റോ: എഡ്മന്റണ്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ പ്രമുഖ സ്ഥാപകാംഗമായ ചാമക്കാലയില്‍ ഇടിക്കുള ജേക്കബ് (തങ്കച്ചന്‍84) 2026 നവംബര്‍ 11-ന് നിര്യാതനായി.സാങ്കേതികവിദ്യയോടും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളോടും ഏറെ താല്‍പര്യമുണ്ടായിരുന്ന ജേക്കബ്, അറ്റകുറ്റപ്പണികളിലും മറ്റുള്ളവരെ സഹായിക്കുന്നതിലും സദാ സന്നദ്ധനായിരുന്നു. നര്‍മബോധവും പ്രായോഗികജ്ഞാനവും സൗഹൃദപൂര്‍ണമായ ഇടപെടലുകളും അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കി. കാനഡയിലെത്തിയ നിരവധി പുതിയ കുടിയേറ്റക്കാര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകുന്നതുവരെ ജേക്കബും ഭാര്യയും വീട്ടില്‍ താമസസൗകര്യവും പിന്തുണയും നല്‍കിയിരുന്നു.

എഡ്മന്റണ്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ വളര്‍ച്ചയിലും സ്ഥിരമായ ദേവാലയസ്ഥലം സ്വന്തമാക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. വിവിധ നേതൃത്വചുമതലകള്‍ നിര്‍വഹിച്ച അദ്ദേഹം എഡ്മന്റണ്‍ സന്ദര്‍ശിച്ച വൈദികരെയും മെത്രാപ്പോലീത്തമാരെയും സ്വന്തം ഭവനത്തില്‍ സ്വീകരിച്ച് ആതിഥ്യമരുളിയിരുന്നു. 2021-ല്‍ ഭാര്യയോടൊപ്പം ടൊറന്റോയിലേക്ക് താമസം മാറ്റിയ അദ്ദേഹം അവസാന വര്‍ഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ചു.

ഭാര്യ: സൂസന്‍ (ശോശാമ്മ). മക്കള്‍: സ്റ്റീവന്‍, ബെഞ്ചമിന്‍. മരുമക്കള്‍: ലിന്‍, ദീപ.
കൊച്ചുമക്കള്‍: ഡിലന്‍, ബെഥനി, ഇരട്ടകളായ എമ്മ, ഈവ.
സഹോദരിമാര്‍: അമ്മിണി, ഗ്രേസി (ഇന്ത്യ).

പൊതുദര്‍ശനം: നവംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 4:00 മുതല്‍ രാത്രി 8:00 വരെ ടൊറന്റോയിലെ ലിനെറ്റ് ഫ്യൂണറല്‍ ഹോമില്‍ (Lynett Funeral Home, 3299 Dundas Street West, Toronto).

സംസ്‌കാരശുശ്രൂഷ: നവംബര്‍ 21 ശനിയാഴ്ച രാവിലെ 10: 00 -ന് ലിനെറ്റ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍. തുടര്‍ന്ന് സാങ്ച്വറി പാര്‍ക്ക് സെമിത്തേരിയില്‍ (Sanctuary Park Cemetery, 1570 Royal York Road, Toronto) സംസ്‌കാരം നടക്കും.

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Idikkula Jacob (Thankachan, 84) has passed away; funeral to be held on November 21 in Toronto.

Share Email
LATEST excelnclexrn
More Articles
Top