‘അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഇസ്രയേൽ ഇന്നുണ്ടാകില്ല’; ഇറാൻ യുദ്ധച്ചെലവ് ഇസ്രായേൽ തിരികെ നൽകണമെന്ന് ട്രംപ്

‘അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഇസ്രയേൽ ഇന്നുണ്ടാകില്ല’; ഇറാൻ യുദ്ധച്ചെലവ് ഇസ്രായേൽ തിരികെ നൽകണമെന്ന് ട്രംപ്

ഇറാൻ യുദ്ധകാലത്ത് അമേരിക്ക സംരക്ഷണം നൽകിയ ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കൻ സഹായവും ബി-2 ബോംബർ ആക്രമണങ്ങളും ഇല്ലായിരുന്നെങ്കിൽ ഇസ്രയേൽ ഉണ്ടാകുമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, യുദ്ധത്തിനായി ചെലവാക്കിയ പണം തിരികെ വാങ്ങുമെന്ന് വ്യക്തിമാക്കി. സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിൽ റോസ് ഡൗത്താറ്റുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

ഒക്ടോബർ 16 വരെയുള്ള കണക്കുകൾ പ്രകാരം ഇറാൻ യുദ്ധത്തിനായി 47.1 ബില്യൺ ഡോളർ (ഏകദേശം 3.9 ലക്ഷം കോടി രൂപ) അമേരിക്ക ചെലവാക്കിയെന്നാണ് പെന്റഗണിന്റെ വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ കുത്തനെ കുറവുണ്ടായതും ഇന്ധനവില വർധിച്ചതും അമേരിക്കയെ സാരമായി ബാധിച്ചു. ഈ യുദ്ധവും ഇന്ധനവില വർധനവുമാണ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായതെന്ന് ട്രംപ് സമ്മതിച്ചു.

മറുവശത്ത് ഇറാനുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങളും വാഷിംഗ്ടൺ നടത്തുന്നുണ്ട്. ചർച്ചകൾ വിജയകരമായാൽ കൂടുതൽ സൈനികാക്രമണങ്ങൾക്ക് സാധ്യതയില്ലെങ്കിലും ഉപരോധം, ആണവ പദ്ധതി എന്നിവയിലെ തർക്കങ്ങൾ നിലനിൽക്കുന്നു. അതേസമയം, സഖ്യരാജ്യങ്ങൾ പണം നൽകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് നിലവിൽ ഔദ്യോഗിക രേഖകളോ കരാറുകളോ ഇല്ല.

ഇസ്രായേലിന് നൽകുന്ന സൈനിക, സാമ്പത്തിക സഹായങ്ങൾ യുഎസ് ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ വിവാദമായി മാറിയിട്ടുണ്ട്. ഇരുപാർട്ടികളും ഒരുപോലെ ഇസ്രായേലിനെ പിന്തുണച്ചിരുന്ന പരമ്പരാഗത ശൈലിയിൽ നിന്ന് അമേരിക്കൻ രാഷ്ട്രീയം മാറുന്നതിന്റെ സൂചനയായാണ് ട്രംപിന്റെ പുതിയ നിലപാട് വിലയിരുത്തപ്പെടുന്നത്.

Share Email
LATEST excelnclexrn
More Articles
Top