കൂടല്ലൂര്‍ ഗ്രാമോസ്തവം ‘കരയോളം’ ഡാളസില്‍ തരംഗമായി

കൂടല്ലൂര്‍ ഗ്രാമോസ്തവം ‘കരയോളം’ ഡാളസില്‍ തരംഗമായി

ഡാളസ്: ഡാളസില്‍ വസിക്കുന്ന കൂടല്ലൂര്‍ ഗ്രാമോത്സവം ‘കരയോളം’ ഏറെ ആവേശകരമായി ക്രിസ്തുരാജ ഇടവക ഹാളില്‍ വെച്ച് നടത്തപ്പെട്ടു.സംഗമം ഫാ.ബിന്‍സ് ചേത്തലില്‍ ,ഫാ.സോജന്‍ കിഴക്കേല്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു.

എല്ലാവരും പരിജയപ്പെടുത്തുകയും കൂടല്ലൂര്‍ ജീവതാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. റ്റോമി തൈതറപ്പേല്‍,ജോയി പല്ലാട്ടുമീെ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങള്‍ ഇതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി. ആദ്യമായി ഡാളസില്‍ നടത്തപ്പെടുന്ന കൂടല്ലൂര്‍ ‘കരയോളം’ കുടുംബ മഹാത്സവത്തിന്റെ ആവേശത്തില്‍ കൂടല്ലൂര്‍ എന്ന അനുഗ്രഹീത ഗ്രാമപുണ്യം മനസ്സില്‍ പേറുന്ന എല്ലാവരുടെയും ഒത്ത് ചേരല്‍ ഏവരിലും നവ്യാനുഭവമായി.

സ്നേഹവിരുന്നും പുതുമയാര്‍ന്ന മത്സരങ്ങളും സനീഷ് പല്ലാട്ടുമടം കുട്ടപ്പായി തൈതറപ്പേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.ഇതിനോടകം അമ്മേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കൂടല്ലൂര്‍ ഗ്രാമത്തില്‍ നിന്നും കുടിയേറിയവരുടെ സംഗമം നടത്തിവരുന്നു.

വാര്‍ത്ത: അനീഷ് പല്ലാട്ടുമഠം

Koodallur Gramostavam ‘Karayolam’ creates a wave in Dallas

Share Email
LATEST excelnclexrn
More Articles
Top