ജിന്‍സ് മാത്യു റിവര്‍സ്റ്റോണ്‍
ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി സംഘടിപ്പിക്കുന്ന ‘വീട്ടിലെ ഊണ്’ എന്ന കാരുണ്യപദ്ധതി നവംബര്‍ 15 ഞായറാഴ്ച ഉച്ചയ്ക്ക് 11 മണി മുതല്‍ സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ നടക്കും.
‘ഒരു പൊതിച്ചോര്‍… ഒരു കുരുന്നിന് പ്രതീക്ഷയുടെ കൈത്താങ്ങ്’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ സംരംഭത്തിലൂടെ ലഭിക്കുന്ന സംഭാവനകള്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും.
നാടിന്റെ തനിമയും സ്നേഹവും നിറഞ്ഞ പൊതിച്ചോറിലൂടെ കാരുണ്യത്തിന്റെ പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് മാഗിന്റെ ലക്ഷ്യം. ഒരു നേരത്തെ ഭക്ഷണത്തിന്റെ സന്തോഷത്തോടൊപ്പം ഒരു കുഞ്ഞിന്റെ ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചം പകരാനുള്ള അവസരമാണ് ഈ ഉദ്യമം ഒരുക്കുന്നത്.
പൊതിച്ചോറിന് കുറഞ്ഞത് 15 ഡോളറാണ് നിര്‍ദേശിച്ചിരിക്കുന്ന സംഭാവന. മാഗിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ജീവകാരുണ്യ സംരംഭത്തില്‍ ഹ്യൂസ്റ്റണിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും സജീവ പങ്കാളിത്തവും സഹകരണവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
മാഗ് പ്രസിഡന്റ് റോയ് മാത്യു, സെക്രട്ടറി വിനോദ് ചെറിയാന്, ട്രഷറര്‍ സുനില്‍ തങ്കപ്പന് ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ഡെന്നീസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
സ്നേഹത്തിന്റെ രുചിയും കരുതലിന്റെ നന്മയും പങ്കുവയ്ക്കുന്ന ഈ കാരുണ്യവിരുന്നില് എല്ലാവരും പങ്കുചേരണമെന്ന് മാഗ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
സ്ഥലം: കേരള ഹൗസ്, 1415 Packer Ln, Stafford, TX 77477.
സമയം: 2026 നവംബര്‍ 15, ഞായറാഴ്ച ഉച്ചയ്ക്ക് 11 മണി മുതല്‍.
MAGHs charity initiative extends a helping hand to children with disabilities.
















