ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പില്‍ മീനു എലിസബത്ത് ‘മലയാളി മങ്ക’യായും രാജേന്ദ്രന് കൃഷ്ണദാസ് ‘കേരള ശ്രീമാന്‍’ ആയും തിരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 1 ഞായറാഴ്ച ഡാളസ്സില്‍ സംഘടിപ്പിച്ച ആഘോഷച്ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മലയാളി മങ്കയായി തിരഞ്ഞെടുക്കപ്പെട്ട മീനു എലിസബത്തിന് ജോസ് ഓച്ചാലിലും കേരള ശ്രീമാനായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രന് കൃഷ്ണദാസിന് ജോസന് ജോര്‍ജും ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ സണ്ണിവെയില്‍ മേയര്‍ സജി ജോര്‍ജ് മുഖ്യസന്ദേശം നല്കി. വൈസ് പ്രസിഡന്റ് പി. പി. ചെറിയാന് സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി നന്ദിയും പറഞ്ഞു
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Meenu Elizabeth is the ‘Malayali Manka’ (ideal Malayali woman); Rajendran Krishnadas is the ‘Kerala Sriman’ (ideal Malayali man).



















