‘തല’ കളമൊഴിഞ്ഞു, എം.എസ്. ധോണി ഐപിഎല്ലിൽനിന്ന് വിരമിച്ചു; ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി പുതിയ ചുമതല, പരിശീലകൻ സഹീർ ഖാനോടൊപ്പം പ്രവർത്തിക്കും

‘തല’ കളമൊഴിഞ്ഞു, എം.എസ്. ധോണി ഐപിഎല്ലിൽനിന്ന് വിരമിച്ചു; ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി പുതിയ ചുമതല, പരിശീലകൻ സഹീർ ഖാനോടൊപ്പം പ്രവർത്തിക്കും
Share Email

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി 18 വർഷം നീണ്ട ഐപിഎൽ കരിയറിന് വിരാമമിട്ടു. അടുത്ത ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി ധോണി പ്രവർത്തിക്കുമെന്ന് ടീം മാനേജ്‌മെന്റ് സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു. പരുക്ക് കാരണം കഴിഞ്ഞ ഐപിഎല്ലിൽ ഒരു മത്സരം പോലും കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. 2027 ഐപിഎൽ സീസണിൽ ചെന്നൈയുടെ പുതിയ പരിശീലകനായ സഹീർ ഖാനൊപ്പമായിരിക്കും ഇനി ധോണിയുടെ പ്രവർത്തനം.

2008-ൽ ചെന്നൈ ജെഴ്‌സിയിൽ അരങ്ങേറിയ ധോണി, 2010, 2011, 2018, 2021, 2023 വർഷങ്ങളിലായി അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്കും ടീമിനെ നയിച്ചു. 278 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 24 അർധസെഞ്ചുറികൾ ഉൾപ്പെടെ 5,439 റൺസ് നേടിയ താരം, വിക്കറ്റിന് പിന്നിൽ 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈക്ക് വിലക്കുണ്ടായിരുന്ന 2016-17 സീസണുകളിൽ റൈസിങ് പൂണെ സൂപ്പർജയന്റ്‌സിനായും അദ്ദേഹം കളിച്ചു.

എം.എസ്. ധോണിയില്ലാതെ സിഎസ്കെ ഇല്ലെന്നും ചെന്നൈ എക്കാലവും അദ്ദേഹത്തിന്റെ വീടായിരിക്കുമെന്നും ടീമുടമ കാശി വിശ്വനാഥൻ പ്രതികരിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി പരസ്പര വിശ്വാസത്തോടെയുള്ള യാത്രയായിരുന്നു ഇതെന്നും, 2008-ൽ ധോണിയെ ടീമിലെത്തിക്കാൻ നിർബന്ധം പിടിച്ചത് താനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
More Articles
Top