അനില്‍ മറ്റത്തിക്കുന്നേല്‍
ലണ്ടന്‍ (ഒന്റാറിയോ): കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വെസ്റ്റേണ്‍ ഒന്റാറിയോ (KCCWO) യുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നവംബര്‍ 7 ശനിയാഴ്ച ലണ്ടനിലെ ക്നായി തൊമ്മന് പാരിഷ് ഹാളില്‍ നടന്നു. 2024-2026 കാലയളവിലെ പ്രസിഡന്റ് ഫെബി തൈക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ 2026-2028 പ്രവര്‍ത്തനകാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിലയിരുത്തിയ പൊതുയോഗത്തില്‍ മുന്‍ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പൊതുയോഗത്തിന് പരിചയപ്പെടുത്തി.
പുതിയ ഭാരവാഹികളായി മനു കോറപ്പിള്ളില്‍ (പ്രസിഡന്റ്), മെല്വിന് കൊച്ചനയില് (വൈസ് പ്രസിഡന്റ്), ആഷ്ലി ആഴക്കുളം (സെക്രട്ടറി), അരുണ്‍ പ്രാലയില്‍ പുത്തന്‍പുരയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ജിതിന് ചേരോലിക്കല്‍ (ട്രഷറര്‍), ഷിന്റോ സ്റ്റീഫന്‍ ഉള്ളാട്ടില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ദേശീയ കൗണ്‍സില്‍ അംഗങ്ങളായി ജോജോ നെടിയകാലായില്‍, ജെബിന് ചെറുകാട്ടൂര്‍ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അജോ കുര്യന്, നിഖില്‍ പുലിവേലില്‍ എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ ഭരണസമിതിയുടെ നയപ്രഖ്യാപനത്തില്‍ സംഘടനയുടെ ഉന്നമനത്തിനും ക്നാനായ സമുദായത്തിന്റെ ഐക്യത്തിനും മുന്‍ഗണന നല്‍കുമെന്ന് പ്രസിഡന്റ് മനു കോറപ്പിള്ളില്‍ വ്യക്തമാക്കി. കാനഡയിലെ ലണ്ടനും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ക്നാനായ കുടുംബങ്ങളുടെ സമുദായ താല്പര്യങ്ങള് സംരക്ഷിക്കാനും അവരെ പരസ്പരസ്നേഹത്തിലും ഐക്യത്തിലും ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനും പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.
തലമുറകളിലൂടെ കൈമാറിവരുന്ന ക്നാനായ സമുദായത്തിന്റെ സാംസ്കാരികവും വിശ്വാസപരവുമായ പൈതൃകം സംരക്ഷിക്കുന്നതില്‍ പ്രാദേശിക സംഘടനകള്‍ക്ക് നിര്‍ണായക പങ്കാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പ്രവാസലോകത്ത് വളര്‍ന്നുവരുന്ന പുതിയ തലമുറയ്ക്ക് സമുദായത്തിന്റെ ചരിത്രവും പാരമ്പര്യവും ശരിയായ രീതിയില്‍ പരിചയപ്പെടുത്തുന്നതിനും സമുദായബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംഘടന കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്നാനായ സമുദായാംഗങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെയും പരസ്പരബഹുമാനത്തോടെയും സമുദായസ്നേഹത്തിലും വിശ്വാസത്തിലും വളര്‍ത്തിയെടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സെക്രട്ടറി ആഷ്ലി ആഴക്കുളം അറിയിച്ചു. തെറ്റിദ്ധാരണകള്‍ക്കും അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ക്കും ഇടനല്‍കാതെ സമുദായത്തിന്റെ യഥാര്‍ത്ഥ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കത്തോലിക്കാ വിശ്വാസത്തിലും ക്നാനായ പാരമ്പര്യത്തിലും അധിഷ്ഠിതമായ വിശ്വാസപരിശീലനത്തിനും കുടുംബബന്ധങ്ങള്‍ക്കും യുവജനങ്ങളുടെ പങ്കാളിത്തത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനിലെ ക്നാനായ കുടുംബങ്ങളെ ലോകമെമ്പാടുമുള്ള ക്നാനായ സമൂഹവുമായി കൂടുതല്‍ അടുപ്പിക്കാനും ആഗോള ക്നാനായ ഐക്യത്തിന് ശക്തിപകരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഭരണസമിതി നേതൃത്വം നല്‍കുമെന്നും സെക്രട്ടറി അറിയിച്ചു.
കാനഡയിലെ പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സമുദായത്തിന്റെ തനിമയും വിശ്വാസപാരമ്പര്യവും കാത്തുസൂക്ഷിക്കാനും വരുംതലമുറകള്‍ക്ക് അഭിമാനത്തോടെ കൈമാറാനും കഴിയുന്ന കൂട്ടായ്മയായി KCCWOയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭരണസമിതി പ്രവര്‍ത്തനമാരംഭിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സംഘടനയെ നയിച്ച പ്രസിഡന്റ് ഫെബി തൈക്കാട്ട്, വൈസ് പ്രസിഡന്റ് സിബി ജോണ്‍ മുളയിങ്കല്‍, സെക്രട്ടറി മജീഷ് മാത്യു കീഴേടത്തുമലയില്‍, ട്രഷറര്‍ ഷിജോ തോമസ് മങ്ങാട്ട്, ജോയിന്റ് സെക്രട്ടറി ജോസ്മോന് ലൂക്കോസ് തെക്കിലക്കാട്ടില്‍, ജോയിന്റ് ട്രഷറര്‍ ജിബിന്‍ എബ്രഹാം പുരത്തേച്ചിറ എന്നിവര്‍ വാര്‍ഷിക പൊതുയോഗത്തിന്റെയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്റെയും നടത്തിപ്പിന് നേതൃത്വം നല്കി.
ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഷെല്ലി ജോയ് പുത്തന്‍പുരയില്‍, റിജോ ജോണ്‍ മങ്ങാട്ട്, കമ്മിറ്റി അംഗങ്ങളായ വിനു ജോസ് വടക്കേമണിയംകുന്നേല്, അജോ കുര്യന് കൈതക്കല്‍ നിരപ്പേല്‍ എന്നിവരും സംഘടനയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു.
2024-2026 കാലയളവില്‍ സംഘടനയുടെ വളര്‍ച്ചയ്ക്കും സമുദായത്തിന്റെ ഐക്യത്തിനും വിവിധ സാമൂഹിക, സാംസ്കാരിക, വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ ഭരണസമിതിയിലെ എല്ലാ ഭാരവാഹികളും നല്കിയ നേതൃത്വത്തിനും നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കും പിന്തുണയ്ക്കും പൊതുയോഗത്തില്‍ പങ്കെടുത്ത സംഘടനാംഗങ്ങള്‍ ഹൃദയപൂര്‍വം നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
മുന്‍ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച പൊതുയോഗം പുതിയ ഭരണസമിതിക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നു. ക്നാനായ സമുദായത്തിന്റെ ഐക്യവും പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുന്നതിനൊപ്പം പുതിയ തലമുറയെ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനുള്ള പ്രതീക്ഷകളോടെയാണ് പുതിയ നേതൃത്വം ചുമതലയേല്‍ക്കുന്നത്.
New leadership for Knanaya Catholic Congress Western Ontario; Manu Korappillil as President, Ashley Azhakulam as Secretary
















