ന്യൂയോര്‍ക്കില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്, ആറുപേരുടെ നില ഗുരുതരം

ന്യൂയോര്‍ക്കില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്, ആറുപേരുടെ നില ഗുരുതരം

വാഷിംഗടണ്‍: ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രൂക്ക്‌ലിനില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. ഫ്‌ലാറ്റ്ബുഷ് മേഖലയിലാണ് അപകടം ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും പൊലീസും ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ അടിയന്തരമായി സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ ഒരാള്‍ മരിച്ചതായി ന്യൂയോര്‍ക്ക് പൊലീസ് സ്ഥിരീകരിച്ചു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന സ്ഥലത്തെ മൂന്ന് നില കെട്ടിടമാണ് തകര്‍ന്നുവീണത്. സമീപത്തുണ്ടായിരുന്ന മറ്റൊരു മൂന്ന് നില കെട്ടിടത്തിന്റെ മതിലും തകര്‍ന്നതോടെ അപ്പാര്‍ട്ട്‌മെന്റുകള്‍ പുറത്തു നിന്നും കാണാവുന്ന സ്ഥിതിയിലാണ്. അപകടസമയത്ത് നിര്‍മാണത്തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിരവധി തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായും ജോലിസ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ ആളുകളുടെയും കണക്ക് കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും ന്യൂയോര്‍ക്ക് അഗ്‌നിരക്ഷാസേന അറിയിച്ചു.

വൈകിട്ട് 4.01നാണ് കെട്ടിടം തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട ആദ്യ അടിയന്തര സന്ദേശം ലഭിച്ചത്. ഫ്‌ലാറ്റ്ബുഷ്, ബെഡ്‌ഫോര്‍ഡ് അവന്യൂകള്‍ സംഗമിക്കുന്ന സ്ഥലത്തെ നിര്‍മാണക്കു ഴിയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ വീണുകിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്‌ട്രെച്ചറുക ളില്‍ രണ്ടുപേരെയെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. രാത്രിയായിട്ടും രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ഒരു സ്ത്രീയെയും ജീവനോടെ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു.

അപകടം നടന്ന സ്ഥലത്ത് ഒമ്പത് നിലകളുള്ള ബഹുനില കെട്ടിടം നിര്‍മിക്കാനായിരുന്നു പദ്ധതി. താഴത്തെ നിലയില്‍ പലചരക്ക് കടയും മെഡിക്കല്‍ സെന്ററും മുകളിലെ നിലകളില്‍ താമസസൗകര്യവും ഒരുക്കാനായിരുന്നു നിര്‍ദേശം. ന്യൂയോര്‍ക്ക് നഗരത്തിലെ കെട്ടിടനിര്‍മാണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സമീപത്തെ കെട്ടിടങ്ങളുടെ സുരക്ഷയും ഘടനാപരമായ സ്ഥിരതയും പരിശോധിച്ചുവരികയാണ്. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഫ്‌ലാറ്റ്ബുഷ് മേഖലയിലെ സിറ്റി കൗണ്‍സില്‍ അംഗം ഫറാ ലൂയിസ്, അപകടത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ തന്റെ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിച്ചു. ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി രക്ഷാപ്രവ ര്‍ത്തനം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് അപകടസ്ഥലത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനവും അപകടകാരണത്തെക്കുറിച്ചുള്ള പരിശോധനയും തുടരുകയാണ്.

One person died after a three-story building collapsed in New York; 12 people were injured, six of them critically.

Share Email
LATEST excelnclexrn
Top