ഡാളസില്‍ പാസ്റ്റേഴ്‌സ ആന്‍ഡ് ലീഡേഴ്‌സ് ഫാമിലി സെമിനാര്‍ നവംബര്‍ 14-ന്

ഡാളസില്‍ പാസ്റ്റേഴ്‌സ ആന്‍ഡ് ലീഡേഴ്‌സ് ഫാമിലി സെമിനാര്‍ നവംബര്‍ 14-ന്

രാജൂ തരകന്‍

ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ (Dallas Citywide Fellowship) ആഭിമുഖ്യത്തില്‍ പാസ്റ്റേഴ്‌സിനും സഭാ നേതാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘Strengthening the Leadership’ (നേതൃത്വത്തെ ശക്തിപ്പെടുത്തുക) എന്നതാണ് സെമിനാറിന്റെ പ്രമേയം.

2026 നവംബര്‍ 14 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ റിച്ചാര്‍ഡ്‌സണിലുള്ള ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ലിയില്‍ വെച്ചാണ് സെമിനാര്‍ നടക്കുന്നത്.

റവ. സതീഷ് കുമാറും ഡോ. സാബു സാമുവലും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. ഡോ. തോമസ് ഇടിക്കുള മോഡറേറ്ററായിരിക്കും. ഡോ. വി. എ. വര്‍ഗ്ഗീസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.

സഭകളുടെ ആത്മീയ വളര്‍ച്ചയ്ക്കും നേതൃത്വത്തിന്റെ ശാക്തീകരണത്തിനും കുടുംബങ്ങളുടെ ആത്മീയ ഐക്യത്തിനും പ്രാധാന്യം നല്‍കുന്ന ഈ സെമിനാര്‍ പാസ്റ്റേഴ്‌സിനും സഭാ നേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പ് ചെയര്‍മാന്‍ പാസ്റ്റര്‍ തോമസ് മുല്ലക്കല്‍, സെക്രട്ടറി എസ്. പി. ജെയിംസ്, ട്രഷറര്‍ തോമസ് ചെല്ലേത്ത് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ സെമിനാറിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സെമിനാറില്‍ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

Address : Christian Assembly, 575 W Arapaho Rd, Richardson, TX 75080.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
(214) 223-1194 (214) 334-6962
(469) 363-5109

ഡാളസിലെ എല്ലാ പാസ്റ്റേഴ്‌സിനെയും സഭാ നേതാക്കളെയും കുടുംബാംഗങ്ങളെയും ഈ പ്രത്യേക സെമിനാറിലേക്ക് ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പ് സ്വാഗതം ചെയ്യുന്നു.

Pastors and Leaders Family Seminar in Dallas on November 14

Share Email
More Articles
Top