മുഖ്യമന്ത്രി വി ഡി സതീശനുമായി പ്രമുഖ ഓങ്കോളജിസ്റ്റും സാഹിത്യകാരനുമായ ഡോ. എം. വി. പിള്ള കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി വി ഡി സതീശനുമായി പ്രമുഖ ഓങ്കോളജിസ്റ്റും സാഹിത്യകാരനുമായ ഡോ. എം. വി. പിള്ള കൂടിക്കാഴ്ച നടത്തി

പി പി ചെറിയാന്‍

ഡാളസ്: മുഖ്യമന്ത്രി വി ഡി സതീശനുമായി ഡാളസില്‍ നിന്നുള്ള പ്രമുഖ ഓങ്കോളജിസ്റ്റും സാഹിത്യകാരനുമായ ഡോ. എം. വി. പിള്ള നവംബര് ഒന്‍പത് തിങ്കളാഴ്ച വൈകീട്ട് ക്ലിഫ് ഹൗസ് അങ്കണത്തില്‍ കൂടിക്കാഴ്ച നടത്തി.

ആരോഗ്യ രംഗത്തെ നിലവിലെ സാഹചര്യങ്ങള്‍, അര്‍ബുദ ചികിത്സാ രംഗത്ത് കേരളത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍,മെഡിക്കല്‍ മേഖലയിലെ പുത്തന്‍ ഗവേഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

പൗലോ കൊയ്ലോയുടെ വിഖ്യാതമായ വചനം പോലെ, ആത്മാര്‍ത്ഥമായ ആഗ്രഹത്തിന് മുന്നില്‍ പ്രകൃതിയും ഒപ്പം നില്‍ക്കുമെന്നതിന് സാക്ഷ്യം വഹിച്ച് തലസ്ഥാനത്ത് പെയ്തിറങ്ങിയ തുലാവര്‍ഷമേഘങ്ങള്‍. ക്ലിഫ് ഹൗസ് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വേറിട്ട ഈ നിമിഷങ്ങള്‍ അരങ്ങേറിയത്.

ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി’ (NIPO) യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും വിഭവങ്ങളും ലഭ്യമാക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത സംസ്ഥാന മുഖ്യമന്ത്രിയും തിരുവനന്തപുരം മേയറും ഉറപ്പുനല്‍കി.

Prominent oncologist and writer Dr. M. V. Pillai met with Chief Minister V. D. Satheesan.

Share Email
Top