ദുബായ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ ഷാജി മാത്യുവിന് മിഡില്‍ ഈസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ ദുബായില്‍ സ്വീകരണം നല്‍കി.
മിഡില്‍ ഈസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് റീജിയന്‍ പ്രസിഡന്റ് സുധീര്‍ സുബ്രമണിയന്‍ ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ വനിതാ ഫോറം പ്രസിഡന്റ് ഷീല റെജി, ഗ്ലോബല്‍ സെക്രട്ടറി പ്രദീപ് പൂക്കാടന്‍, ദുബായ് പ്രൊവിന്‍സ് പ്രസിഡന്റ് ജോണ്‍ ഷാരി, അജ്മാന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോഫി ഫിലിപ്പ്, ഷാര്‍ജ പ്രൊവിന്‍സ് പ്രസിഡന്റ് രാജു വര്‍ഗീസ്, ദുബായ് പ്രൊവിന്‍സ് സെക്രട്ടറി റെജി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്വീകരണത്തിന് നന്ദി അറിയിച്ച ഷാജി മാത്യു, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വരാനിരിക്കുന്ന ഗ്ലോബല്‍ പരിപാടികള്‍ വിജയകരമാക്കാന്‍ മിഡില്‍ ഈസ്റ്റ് റീജിയന്റെ സജീവ പങ്കാളിത്തവും പിന്തുണയും അഭ്യര്‍ത്ഥിച്ചു.
2027-ലെ ഗ്ലോബല്‍ വനിതാ ഫോറം ബിനാലെ സമ്മേളനം, ആര്‍ദ്രം നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ മൂന്നാം ഘട്ടം, അമേരിക്കയില്‍ നടക്കുന്ന ഗ്ലോബല്‍ ബിനാലെ സമ്മേളനം എന്നിവയുടെ വിജയത്തിനായി എല്ലാ റീജിയനുകളും പ്രൊവിന്‍സുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Reception for WMC Global Secretary General Shaji Mathew in Dubai
















