പി പി ചെറിയാന്
ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യന്‍ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാര്‍ത്ത പുറത്തുവിട്ടത്.നവംബര്‍ 11 ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീത-ശുശ്രൂഷാ ജീവിതത്തിലൂടെ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തില്‍ ഇടംനേടിയ വ്യക്തിയാണ് അദ്ദേഹം.
‘ക്രിസ്തുവിലുള്ള വലിയ പ്രത്യാശയോടെയും എന്നാല്‍ ഭാരപ്പെട്ട ഹൃദയത്തോടെയുമാണ് ഞങ്ങളുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെയും പിതാവിന്റെയും മുത്തശ്ശന്റെയും വേര്‍പാട് ഞങ്ങള്‍ അറിയിക്കുന്നത്,’ കുടുംബം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. സംഗീതത്തിലൂടെയും പ്രസംഗത്തിലൂടെയും വ്യക്തിപരമായ ശുശ്രൂഷകളിലൂടെയും 50 വര്‍ഷത്തിലേറെക്കാലം ക്രിസ്ത്യന്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മാറ്റിവെച്ചു.
1970-കളില്‍ റെക്കോര്‍ഡിംഗ് കരിയര്‍ ആരംഭിച്ച സ്റ്റീവ് ക്യാമ്പ്, ഗ്രാമി നാമനിര്‍ദ്ദേശം ലഭിച്ച ഒരു സമകാലിക ക്രിസ്ത്യന്‍ കലാകാരന് കൂടിയാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ലോകമെമ്പാടുമുള്ള സംഗീത ലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി.
Renowned Christian musician and pastor Steve Camp (71) has passed away.
















