ഇസ്രയേൽ തിരഞ്ഞെടുപ്പിന്റെ തലേന്ന് ഇറാനെതിരെ സൈനിക നീക്കത്തിന് ശ്രമംനടത്തി നെതന്യാഹു; അവസാന നിമിഷം അമേരിക്ക തടഞ്ഞെന്ന് റിപ്പോർട്ട്

ഇസ്രയേൽ തിരഞ്ഞെടുപ്പിന്റെ തലേന്ന് ഇറാനെതിരെ സൈനിക നീക്കത്തിന് ശ്രമംനടത്തി നെതന്യാഹു; അവസാന നിമിഷം അമേരിക്ക തടഞ്ഞെന്ന് റിപ്പോർട്ട്

ഇസ്രായേൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇറാനെതിരെ വൻ സൈനിക ആക്രമണം നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മൊസാദ് മേധാവി റോമൻ ഗോഫ്മാനും പദ്ധതിയിട്ടിരുന്നതായി ഇസ്രായേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 27-ന് നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഈ നീക്കം. സുരക്ഷാ വിഭാഗത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും സൈനിക മേധാവികളുടെയും ശക്തമായ എതിർപ്പും മുന്നറിയിപ്പുകളും അവഗണിച്ചാണ് നെതന്യാഹുവും മൊസാദ് മേധാവിയും രഹസ്യ ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോയത്.

സുരക്ഷാ ഏജന്റുമാരിൽ ഒരാൾക്ക് സംഭവിച്ച പിഴവ് മൂലം ഈ രഹസ്യനീക്കത്തെക്കുറിച്ച് വിവരമറിഞ്ഞ അമേരിക്കൻ ഭരണകൂടം ഉടൻ ഇടപെട്ട് ആക്രമണം തടയുകയായിരുന്നു. ഇസ്രായേലിലെ സൈനിക സെൻസർഷിപ്പുകളുടെ പരിമിതികൾക്കുള്ളിൽ നിന്നാണ് ഇക്കാര്യം പുറത്തുവിടുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ പ്രധാനമന്ത്രി എഹൂദ് ബാരകും അഭിമുഖത്തിൽ ഈ വെളിപ്പെടുത്തൽ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് സൈനിക നടപടിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്ന് നെതന്യാഹുവും ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീറും തമ്മിൽ കടുത്ത തർക്കമുണ്ടായതായും ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ചാനൽ 12 പുറത്തുവിട്ട വാദങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പൂർണ്ണമായി തള്ളി. തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെതിരെ ആക്രമണം നടത്താൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും അത്തരമൊരു നീക്കം അജണ്ടയിലേ ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top