സെനറ്റര്‍ ക്രിസ് മര്‍ഫിയെ മസ്തിഷകാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സെനറ്റര്‍ ക്രിസ് മര്‍ഫിയെ മസ്തിഷകാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാഷിംഗ്ടണ്‍: യുഎസ് സെനറ്റര്‍ ക്രിസ് മര്‍ഫിക്ക് മസ്തിഷ്‌കാഘാത ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 53കാരനായ ഡെമോക്രാറ്റിക് നേതാവിനെ ശനിയാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ചീഫ് ഓഫ് സ്റ്റാഫ് അലിസണ്‍ ഹെര്‍വിറ്റ് അറിയിച്ചു.

മകന്റെ ഹോക്കി മത്സരം കാണുന്നതിനിടെ കൈയില്‍ മരവിപ്പ് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ക്രിസ് മര്‍ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മസ്തിഷ്‌കാഘാതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയിലേക്ക് മാറ്റി.

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തിവരികയായിരുന്നു മര്‍ഫി. ഞായറാഴ്ച ന്യൂഹാംഷെയറില്‍ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ഥി ക്രിസ് പപ്പാസിനൊപ്പം പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനും നിശ്ചയിച്ചിരുന്നു. 2024ല്‍ കണക്റ്റിക്കട്ടില്‍നിന്ന് മൂന്നാം തവണയും യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള നേതാവായും ചിലര്‍ വിലയിരുത്തുന്നുണ്ട്.

കണക്റ്റിക്കട്ട് ഗവര്‍ണര്‍ നെഡ് ലാമോണ്ട് ക്രിസ് മര്‍ഫിക്ക് പിന്തുണയും ആശംസകളും അറിയിച്ച് രംഗത്തെത്തി. മര്‍ഫിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കുകയാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ജനാധിപത്യത്തിനും കണക്റ്റിക്കട്ടിലെ ജനങ്ങള്‍ക്കും വേണ്ടി ശക്തമായി നിലകൊള്ളുന്ന നേതാവാണ് മര്‍ഫിയെന്നും അദ്ദേഹം ഉടന്‍ തന്നെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും ലാമോണ്ട് പറഞ്ഞു.

Senator Chris Murphy has been hospitalized following a stroke.

Share Email
LATEST excelnclexrn
Top