സോണിയ ഗാന്ധിയുടെ ആത്മകഥ തെലുങ്ക് സിനിമയാകുന്നു

സോണിയ ഗാന്ധിയുടെ ആത്മകഥ തെലുങ്ക് സിനിമയാകുന്നു

ന്യൂഡല്‍ഹി: അടുത്ത ദിവസം പുറത്തിറങ്ങിയ സോണിയാ ഗാന്ധിയുടെ പുസ്തകം സിനിമയാകുന്നു. തെലുങ്കാനയിലെകോണ്‍ഗ്രസ് നേതാവാണ് സോണിയാ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും ചലച്ചിത്രമാക്കുന്നത്. സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നത്.

തെലങ്കാനയിലെ സംഗറെഡ്ഡിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) വര്‍ക്കിങ് പ്രസിഡന്റ് ജഗ്ഗ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ നിര്‍മാണത്തിനായി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹം സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചു.സംഗറെഡ്ഡി മണ്ഡലം കോണ്‍ഗ്രസ് കണ്‍വീനര്‍ ജുലകാന്തി ആഞ്ജനേയുലു ചിത്രത്തിനായി രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തു

Sonia Gandhi’s autobiography is being adapted into a Telugu film.

Share Email
Top