നോര്‍ത്ത് ഹോളിവുഡില്‍ ജനക്കൂട്ടത്തിലേക്ക് എസ്യുവി പാഞ്ഞുകയറി; മൂന്ന് മരണം, മൂന്ന് പേരുടെ നില ഗുരുതരം

നോര്‍ത്ത് ഹോളിവുഡില്‍ ജനക്കൂട്ടത്തിലേക്ക് എസ്യുവി പാഞ്ഞുകയറി; മൂന്ന് മരണം, മൂന്ന് പേരുടെ നില ഗുരുതരം
Share Email

ലോസ് ആഞ്ചലസ്:  നോര്‍ത്ത് ഹോളിവുഡില്‍ ജനക്കൂട്ടത്തിനിടയിലേക്ക് എസ്യുവി പാഞ്ഞുകയ റിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ട് മെട്രോ സ്റ്റേഷന് സമീപത്തെ നടപ്പാതയിലാണ് അപകടമുണ്ടായത്. ലോസ് ആഞ്ചലസ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റാണ് മരണവിവരം സ്ഥിരീകരിച്ചത്.

വൈകുന്നേരം  ആറോടെ  തിരക്കേറിയ ജങ്ഷനില്‍ വെച്ച് വെള്ള നിറത്തിലുള്ള എസ്യുവി നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറു കയായിരുന്നു. നോര്‍ത്ത് ലാങ്കര്‍ഷിം ബൊളിവാര്‍ഡില്‍ വെഡ്ഡിംഗ്ടണ്‍ സ്ട്രീറ്റിന് സമീപമായിരുന്നു അപകടം. തെരുവില്‍ ഭക്ഷണവില്‍പ്പന നടത്തുന്നവരുടെ സ്റ്റാളിലേക്കും സമീപത്തുണ്ടായിരുന്ന കാല്‍നടയാത്ര ക്കാരിലേക്കും വാഹനം ഇടിച്ചുകയറി. അപകടത്തില്‍ കുറഞ്ഞത് ആറുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വാഹനം മനഃപൂര്‍വം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയതാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ലോസ് ആഞ്ചലസ് പൊലീസ് അറിയിച്ചു.ഡ്രൈവറുടെ പേര് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല.

അപകടത്തില്‍ തെരുവ് കച്ചവടക്കാരും കാല്‍നടയാത്രക്കാരുമാണ് മരണപ്പെട്ടതെന്നു  ലോസ് ആഞ്ചലസ് മേയര്‍ കാരന്‍ ബാസ് പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അവര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ വെള്ളനിറത്തിലുള്ള വാഹനം തെരുവ് കച്ചവടക്കാരുടെ താല്‍ക്കാലിക സ്റ്റാളുകള്‍ക്കിടയില്‍ നില്‍ക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റവരെ സ്‌ട്രെച്ചറുകളില്‍ മാറ്റുന്നതും കാണാം.

അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി പ്രദേശത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് ലോസ് ആഞ്ചലസ് പൊലീസ് മേധാവി ജിം മക്ഡൊണല്‍ അറിയിച്ചു. വിശദവും ദീര്‍ഘവുമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ ട്രെയിനുകളിലും ബസുകളിലും യാത്രക്കാര്‍ നിരന്തരം വന്നുപോകുന്ന തിരക്കേറിയ പ്രദേശത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും പൊലീസ് അറിയിച്ചു.

SUV plows into a crowd in North Hollywood; three dead, three in critical condition.

Share Email
LATEST excelnclexrn
More Articles
Top