തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സഞ്ജു വി. സാംസണാണ് ടീമിന്റെ ക്യാപ്റ്റന്‍. 18 അംഗ ശക്തമായ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 14 മുതല്‍ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
സഞ്ജു സാംസണ്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, എം.ഡി. നിധീഷ്, ജലജ് സക്‌സേന തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം കേരള ക്രിക്കറ്റ് ലീഗിലടക്കം മികവ് തെളിയിച്ച യുവതാരങ്ങളും അടങ്ങുന്നതാണ് ഇത്തവണത്തെ കേരള ടീം. അഹമ്മദ് ഇമ്രാനും ഗോവിന്ദ് ദേവ് പൈയും അടക്കമുള്ള യുവതാരങ്ങള്‍ ബാറ്റിങ് നിരയ്ക്ക് കരുത്തു പകരുമ്പോള്‍, അഖില്‍ സ്‌കറിയയും ഷറഫുദ്ദീനും അടക്കമുള്ള ഓള്‍റൗണ്ടര്‍മാരുടെ നീണ്ടൊരു നിരയും ടീമിലുണ്ട്. കെ.എം. ആസിഫ്, എം. നിഖില്‍, വിഘ്‌നേഷ് പുത്തൂര്‍, ബിജു നാരായണന്‍, വൈശാഖ് ചന്ദ്രന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന പേസ്-സ്പിന്‍ ബൗളിങ് നിരയും കൂടി ചേരുമ്പോള്‍ സന്തുലിതമായൊരു ടീമാണ് കേരളത്തിന്റേത്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചല്‍പ്രദേശ് എന്നീ ടീമുകളടങ്ങിയഗ്രൂപ്പ്-സിയിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരള ടീം:
സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവന്‍ ആര്‍.ജെ., വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, നിഖില്‍ എം., വിഘ്‌നേഷ് പുത്തൂര്‍, ബിജു നാരായണന്‍ എന്‍., കാര്‍ത്തിക് ബി. നായര്‍, വൈശാഖ് ചന്ദ്രന്‍, ആസിഫ് കെ.എം., നിധീഷ് എം.ഡി., ഷറഫുദ്ദീന്‍ എന്‍.എം., ജലജ് സക്‌സേന.
Syed Mushtaq Ali Trophy: Sanju Samson to lead the Kerala team
















