പത്താമത് കൂടത്തിനാലില്‍ കുടുംബസംഗമം അവിസ്മരണീയമായി

പത്താമത് കൂടത്തിനാലില്‍ കുടുംബസംഗമം അവിസ്മരണീയമായി

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ് റിട്രീറ്റ് സെന്ററില്‍ വച്ച് ഒക്ടോബര് 30, 31 നവംബര്‍ 1 തീയതികളില്‍ നടത്തപ്പെട്ട കുടുംബസംഗമം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.

കുടുംബത്തിലെ മുതിര്‍ന്ന സഹോദരന്മാരായ ജോണ്‍ തോമസ്, ജോണ്‍ എബ്രഹാം , ജോണ്‍ ജോസഫ് എന്നിവരോടൊപ്പം ആലിസ് ജേക്കബ്, ആനി ജോണ്‍, അമ്മുക്കുട്ടി, മിന്നി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു സംഗമം ഉത്ഘാടനം ചെയ്തു.

ജോണ്‍ തോമസിന്റെ പ്രാര്‍ത്ഥനയോടു കൂടി സമ്മേളനം ആരംഭിച്ചു. ഈ കൂടിവരവിന്റെ ഉദ്ദേശം, ലക്ഷ്യം, ആവശ്യകത എന്നിവയെപ്പറ്റി നിരവധി അംഗമാണ് ആശംസിച്ചു.

രണ്ടാം ദിവസം 10 മണിമുതല്‍ കല കായിക പരിപാടികള്‍ക്കു തുടക്കം കുറിച്ചു.

ബോള്‍ പിടിത്തം, കസേര കളി,കപ്പു കളി, വടം വലി തുടങ്ങി പ്രായ ഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കത്തക്ക വിധത്തില്‍ നിരവധി കായിക മത്സരങ്ങള്‍ അരങ്ങേറി.

രാത്രിയില്‍ നടത്തപ്പെട്ട ടാലെന്റ്‌റ് ഷോയോടൊപ്പം കുടുംബ ചരിത്ര ഡോക്യുമെന്ററി ശ്രദ്ധേയമായി മാറി. ഡാളസിലെ ചുണകുട്ടന്മാരുടെയും അവരുടെ അമ്മമാരുടെയും ഡാന്‍സ് ഗംഭീരമായിരുന്നു.

‘ഹൂസ്ടന്‍കാരുടെ കുര്യാക്കോസ് ‘ എന്ന സ്‌കിറ്റും കുടുംബസംഗമത്തെ പറ്റി തയ്യാറാക്കിയ സ്‌കിറ്റും കുട്ടികളെ ഡാന്‍സും വേറിട്ട് നിന്നു.

അന്നേ ദിവസം തന്നെ ഒരുക്കിയ ക്യാമ്പ് ഫയറില്‍ എല്ലാവരും പങ്കെടുത്തത് മറ്റൊരു വിസ്മയമായിരുന്നു. ഞായറാഴ്ച രാവിലെ 9 നടത്തിയ ആരാധനയില്‍ പാസ്റ്റര്‍ ജോനാഥന്‍ വചന ശുശ്രൂഷ നടത്തി.

11 മണിക്ക്, 2028 ല്‍ ഹൂസ്റ്റണില്‍ നടത്താനിരിക്കുന്ന കോണ്‍ഫെറെന്‍സിന്റെ ബാറ്റണ്‍ കൈ മാറി. ഷെബി, ബാബു കൂടത്തിനാലില്‍ എന്നിവര്‍ നന്ദി പറഞ്ഞു.

ഡാളസില്‍ നിന്നുള്ള മനോജ്, രാജി, കൊച്ചുമോന്‍, എഡിസണ്‍, രജു (ടൈറ്റസ്) , പ്രതീഷ്, റോബിന്‍, സാബു, ബീന ,ബിന്ദു, ആശാ, സൂസന്‍, ലിജാ, അനീഷ, പ്രതിഭ , ആനി എന്നിവരും ഹൂസ്റ്റണില്‍ നിന്നുള്ള ജോണ്‍ എബ്രഹാം, മോനു, ഷിബു, ജോണ്‍സന്‍,ജോജി,കൊച്ചുമോന്‍ കിരണ്‍, ടോണി ആലിസ്, ഷൈനി, ഡയാന, മിന്നി , ഷീബ, അമ്മുക്കുട്ടി എന്നിവറം കുടുംബ സംഗമത്തിന്റെ വിജയന്തിനായി നേതൃത്വം നല്‍കി.

ഡല്‍ഹിയില്‍ നിന്ന് വന്ന ആനിയും കാല്‍ഗരിയില്‍ നിന്നും വന്ന ജോഷ്വയും സുമയും കോണ്‍ഫറന്‍സിനു മാറ്റു കൂട്ടി. 90 പേര്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് ഞായറാഴ്ച ഉച്ചയോടു കൂടി അനുഗ്രഹകരമായി സമാപിച്ചു.

The 10th Koodathinal Family Gathering was an unforgettable event.

Share Email
LATEST excelnclexrn
More Articles
Top