കൊളംബസ്: കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക് മിഷനിലെ വാര്‍ഷിക തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാപിച്ചു. സെപ്റ്റംബര്‍ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് അര്‍പ്പിച്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ കൊളംബസ് രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ ഈര്‍ള്‍ കെ. ഫെര്‍ണാണ്ടസ് (Bishop Earl K. Fernandes) മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

മിഷന്‍ ഡയറക്ടര്‍ റവ. ഫാ. നിബി കണ്ണായി (Fr. Niby Kannai), റവ. ഫാ. അബി തമ്പി, റവ. ഫാ. അനീഷ് തോമസ്, റവ. ഫാ. ആന്റണി ചോരവടി, റവ. ഫാ. ജിന്‍സ് കുപ്പക്കാര, റവ. ഫാ. ജോസഫ് തോമസ്, റവ. ഫാ. പെത്രോസ് ബൊട്ടാച്ചേവ്, റവ. ഫാ. ടോം ആന്റോ പുത്തന്‍കാലം, റവ. ഫാ. വിന്‍സെന്റ് ടി. എന്‍ഗുയാന്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായി.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ പ്രസുദേന്തി വാഴ്ചയും തിരുനാള്‍ പ്രഘോഷണ പ്രദക്ഷിണവും നടന്നു. തുടര്‍ന്ന് വൈകുന്നേരം 5:00 മണിക്ക് സ്‌നേഹവിരുന്നിന്റെ മുന്നോടിയായി ചായ സല്‍ക്കാരവും ഒരുക്കിയിരുന്നു.
വൈകുന്നേരം 6:00 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിലും ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളിലും വലിയൊരു വിശ്വാസി സമൂഹം പങ്കെടുത്തു.

രാത്രി 8:30-ന് നടന്ന വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗവും തുടര്‍ന്ന് 8:45-ന് ഒരുക്കിയ സ്‌നേഹവിരുന്നോടും (Dinner) കൂടി ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് അവിസ്മരണീയമായ സമാപനമായി. സ്വര്‍ഗ്ഗീയ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് ഒരൊറ്റ കുടുംബമായി വിശ്വാസികള്‍ ഒത്തുചേര്‍ന്ന അനുഗ്രഹീത നിമിഷങ്ങള്‍ക്കാണ് മിഷന്‍ സാക്ഷ്യം വഹിച്ചത്.
വാര്‍ത്ത: സുജാ ആന്റണി, പി.ആര്‍.ഒ., സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക് മിഷന്‍, കൊളംബസ്, ഒഹായോ
The parish feast at the Columbus St. Mary’s Mission concluded in a spirit of deep devotion.
















