കേരളപ്പിറവി ആഘോഷംഗംഭീരമാക്കി ഹൂസ്റ്റണില്‍ റാന്നി അസോസിയേഷന്‍

കേരളപ്പിറവി ആഘോഷംഗംഭീരമാക്കി ഹൂസ്റ്റണില്‍ റാന്നി അസോസിയേഷന്‍

ജിന്‍സ് മാത്യു,റിവര്‍‌സ്റ്റോണ്‍

ഹ്യൂസ്റ്റണ്‍: ജന്‍മഭൂമിയായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ എഴുപതാം പിറവി ആഘോഷവും കുടുബ സംഗമവും ഹ്യൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്.ആര്‍.എ) യുടെ ആഭിമുഖ്യത്തില്‍ സ്റ്റാഫോര്‍ഡ് അപ്പനാ ബാസാര്‍ മാക്സ് ഫ്യൂഷന്‍ റസ്റ്റൊറന്റില്‍ ആഘോഷിച്ചു.കേരളത്തിന്റെ പാരമ്പര്യ സാംസ്‌കാരിക കലാപരിപടികള്‍ അവതരിപ്പിച്ചും മലയാള തനിമ നില നിര്‍ത്തുന്ന വേഷ വിധാനങ്ങളാമായി കുടുംബാഗങ്ങള്‍ ഒത്ത് ചേര്‍ന്ന് സന്തോഷം പങ്കിട്ടു.കേരള രുചിക്കൂട്ട് നുകരുന്ന മലയാളി മീല്‍സ് ഏവരും ആസ്വദിച്ചു.

എച്ച്.ആര്‍. എ പ്രസിഡന്റ് ബിജു സഖറിയാ കളരിക്ക മുറിയില്‍ അധ്യക്ഷത വഹിച്ച സമ്മേളനം ഫാദര്‍.ജെക്കു സഖറിയ ചരിവ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.മാഗ്പ്രസിഡന്റ് റോയി മാത്യു മുഖ്യ പ്രഭാഷണം നടത്തി.


സെക്രട്ടറി വിനോദ് ചെറിയാന്‍,ബിനു സഖറിയ,ജീമോന്‍ റാന്നി,ജിന്‍സ് മാത്യു കിഴക്കേതില്‍, ബാബു കലീന,സി.ജി ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
മീരാ സഖറിയ,ജിനി മാത്യു,സ്റ്റീഫന്‍ തേക്കാട്ടില്‍,അമ്പിളി വിനോദ്,സജി ഇലഞ്ഞിക്കല്‍,അനിയന്‍ പനവേലില്‍ എന്നിവര്‍ വോളണ്ടിയേഴ്സായി പ്രവര്‍ത്തിച്ചു.

The Ranni Association in Houston celebrated the birth of Kerala in a grand manner.

Share Email
Top