സോണി കണ്ണോട്ടുതറ
ഒര്‍ലാന്റോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ഫ്ലോറിഡ പ്രോവിന്സിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം വര്‍ണ്ണാഭമായി സംഘടിപ്പിച്ചു. ചടങ്ങില്‍ ഫ്ലോറിഡ പ്രോവിന്‍സ് പ്രസിഡന്റ് ശ്രീമതി രേഷ്മ പുത്തന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അസോസിയേറ്റ് സെക്രട്ടറിസ്മിതാ സോണി, ഫോമാ (FOMA) നാഷണല്‍ പ്രസിഡന്റ് ബിജു തോണിക്കടവില്‍, ഫൊക്കാന (FOKANA) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിന്‍ഡോ ജോളി, ഫൊക്കാന RVP രാജീവ് കുമാരന്, ഫോമാ നാഷണല്‍ കമ്മിറ്റി അംഗം സന്തോഷ് തോമസ്, ഒരുമ പ്രസിഡന്റ് ബിനുസ് ജോസ്, ഓര്മ പ്രസിഡന്റ് റോഷിനി ക്രിസ്നോല്, മലയാളി അസോസിയേഷന് ഓഫ് ഡേറ്റോണ മുന്‍ പ്രസിഡന്റ് ജെറി കമ്പിയില്‍, ഫ്ലോറിഡ പ്രോവിന്‍സ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, വിമന്‍സ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങള്‍, യൂത്ത് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.


സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അസോസിയേറ്റ് സെക്രട്ടറിയായി ചുമതലയേ സ്മിതാ സോണിയെ ഫ്ലോറിഡ പ്രോവിന്‍സ് ചെയര്മാന് സോളമന് ഡാലസ്, പ്രസിഡന്റ് രേഷ്മ പുത്തന്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. സ്മിതാ സോണി സംഘടനയുടെ ലക്ഷ്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചും കേരളപ്പിറവി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുകയും ഗ്ലോബല്‍ കമ്മിറ്റിയുടെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച ഫോമാ നാഷണല്‍ പ്രസിഡന്റ് ബിജു തോണിക്കടവില്‍ ഫോമായുടെ പേരില്‍ ഏവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നു.
വിവിധ കലാപരിപാടികളും ചിരിയും സന്തോഷവും നിറഞ്ഞ സംഗമവും ശക്തമായ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും വേദിയായി മാറി. വേദിയിലും അണിയറയിലും പ്രവര്‍ത്തിച്ച കുടുംബങ്ങള്‍, കുട്ടികള്‍, സംഘാടകര്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ സമര്‍പ്പണം പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി. സമൂഹത്തിന്റെ ആവേശകരമായ പങ്കാളിത്തം കൂട്ടായ്മയുടെ ശക്തിയും ഐക്യത്തിന്റെ മഹത്വവും വിളിച്ചോതുന്നതായിരുന്നു.
ഫ്ലോറിഡ പ്രോവിന്‍സ് എക്സിക്യൂട്ടീവ് അംഗങ്ങളായ ചെയര്മാന് സോളമന് ഡാലസ്, പ്രസിഡന്റ് രേഷ്മ പുത്തന്‍, സെക്രട്ടറി സോണി കണ്ണോട്ടുതറ, ട്രഷറര്‍ രഞ്ജി ജോസഫ്, വൈസ് ചെയര്മാന് റെജിമോന് ആന്റണി, വൈസ് പ്രസിഡന്റ് സണ്ണി കൈതമറ്റം, ജോയിന്റ് സെക്രട്ടറി ഹിന്ദുജ നായര്‍, ജോയിന്റ് ട്രഷറര്‍ ബിജു തോമസ്, പ്രോവിന്‍സ് വിമന്‍സ് ഫോറം സെക്രട്ടറി പ്രിയ ജെറി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. റിറ്റി ജോ, ശ്രീമതി പ്രിയ ജെറി,റോഷിനി ക്രിസ്നോല്, ഹിന്ദുജ നായര്‍ എന്നിവര്‍ അവതാരകരായിരുന്നു.
പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും സെക്രട്ടറി സോണി കണ്ണോട്ടുതറ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ജന്മനാടായ കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസികളുടെ ഹൃദയങ്ങളില്‍ എന്നും ജീവിക്കുന്നുവെന്ന സന്ദേശമാണ് സംഗമം പകര്ന്നുനല്കിയത്. ‘സംസ്കാരത്തില്‍ ഒന്നിച്ച്, കൂട്ടായ്മയിലൂടെ കരുത്തോടെ!’ (United in Culture, Strengthened by Community!) എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ വന്‍ വിജയമായി മാറി
The World Malayalee Council, Florida Province, organized a celebration for Kerala Piravi Day.
















