യുഎഇയിലെ ഫുജറയില്‍ വാഹാപകടത്തില്‍ മലപ്പുറം സ്വദേശികളായ  മൂന്നു മലയാളികള്‍ മരിച്ചു

യുഎഇയിലെ ഫുജറയില്‍ വാഹാപകടത്തില്‍ മലപ്പുറം സ്വദേശികളായ  മൂന്നു മലയാളികള്‍ മരിച്ചു

യുഎഇയിലെ ഫുജറയില്‍ വാഹാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മരിച്ചത് മലപ്പുറം വേങ്ങര സ്വദേശികളാണ്. ഒരു കുടുംബത്തിലെ ഏഴുപേരാണ് അപകടത്തില്‍പ്പെട്ടത്.ഇതില്‍ മുഹമ്മദ് അസ്മിന്‍ (21),മിസ്‌നാ ജുബിന്‍(21) , മുഹമ്മദ് ഫായിസ (മൂന്ന്)് എന്നിവരാണ് മരണപ്പെട്ടത്ത് .  

മലപ്പുറം കുണ്ടില്‍പ്പാര സിദ്ധിഖിന്റെ   മക്കളും കൊച്ചുമകനുമാണ് മരണപ്പെട്ടത്. ഫുജറയിലെ കോടതിക്കു സമീപത്തു വെച്ച്  ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിനു പിന്നിലിടിച്ചാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച്ച അര്‍ധരാത്രിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.

Three Malayalis from Malappuram died in a road accident in Fujairah, UAE.

Share Email
Top