ബീജിംഗ്: ചൈനയില്‍ അടുത്തയാഴ്ച നടക്കുന്ന എപെക്ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെയും കണ്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതും ആണവ നിരായുധീകരണവും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്ലോറിഡയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഈ മാസം 18,19 ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തിലാണ് എപെക് നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കു ന്നതിനായി താന്‍ ചൈനയിലേക്ക് പോകുമെന്നും ഷി ജിന്പിങ്ങും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഇറാന് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവായുധ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഷി ജിന്പിങ്ങും പുടിനും ട്രംപും പങ്കെടുക്കുന്ന ത്രികക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ട്രംപ് കഴിഞ്ഞ ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു. ആണവായുധങ്ങളുടെ വ്യാപനം തടയുകയും ആണവ നിരായുധീകരണത്തിന് വഴിയൊരുക്കുകയുമാണ് ഇത്തരം ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, റഷ്യയും യുക്രൈനും തമ്മിലുള്ള ദീര്‍ഘകാല യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നേക്കാം. പുടിന് ത്രികക്ഷി കൂടിക്കാഴ്ചയിലൂടെ യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിനോട് ഇരുപക്ഷവും അടുത്തെ ത്തിയിട്ടുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് ട്രംപ് സിബിഎസ് ന്യൂസില്‍ പ്രതികരിച്ചിരുന്നു.
Trump says he might meet with Xi Jinping and Putin at the APEC summit.
















