ചാല സ്വർണക്കവർച്ച കേസിൽ വഴിത്തിരിവ്; മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയിൽ, പിന്നിൽ ബിസിനസ് വളർച്ചയിലുള്ള അസൂയ

ചാല സ്വർണക്കവർച്ച കേസിൽ വഴിത്തിരിവ്; മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയിൽ, പിന്നിൽ ബിസിനസ് വളർച്ചയിലുള്ള അസൂയ

തിരുവനന്തപുരം ചാല സ്വർണക്കവർച്ച കേസിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയിലാവുകയും, സ്വർണ്ണ ഏജന്റ് മഹാരാഷ്ട്ര സ്വദേശി അമോൽ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോഷണത്തിനിരയായ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിലുള്ള കുടിപ്പകയും അസൂയയുമാണ് കവർച്ച ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വൈഷ്ണവി ജ്വല്ലറിയുടെ സമീപത്തുള്ള മാളവിക ജ്വല്ലറി ഉടമ ജയറാമും അമോലും ഉൾപ്പെടെയുള്ളവർ ചേർന്ന് നന്ദകുമാറിന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കവർച്ച നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി.

വയനാട്ടിൽനിന്ന് പിടിയിലായ മൂന്ന് പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്തായത്. തുടർന്ന് മുഖ്യ സൂത്രധാരനായ അമോലും സുഹൃത്ത് ദിലീപും തിരുവനന്തപുരത്തുവെച്ച് പിടിയിലായി. ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയിരുന്ന നന്ദകുമാറിന്റെ വളർച്ചയിൽ അസൂയ തോന്നിയ ജ്വല്ലറി ഉടമകളും ഏജന്റുമാരും ചേർന്ന് ക്രിമിനൽ സംഘങ്ങളുടെ സഹായം തേടുകയായിരുന്നു. അമോൽ മോഷണക്കേസ് പ്രതിയായ അനൂപിനെയും, അനൂപ് മറ്റൊരു പ്രതിയായ അനിലിനെയും ഒപ്പം കൂട്ടി കവർച്ചയ്ക്ക് പദ്ധതിയിട്ടു.

മോഷണം നടന്ന വ്യാഴാഴ്ച രാവിലെ അമോലിന്റെ ഉടമസ്ഥതയിലുള്ള പഴയ ചാലയിലെ ആറ്റുകാൽ ഗോൾഡ് സർവീസ് ഏജൻസിയിൽ വെച്ചാണ് പ്രതികൾ പദ്ധതി തയ്യാറാക്കിയത്. തുടർന്ന് നന്ദകുമാറിന്റെ കടയിലെത്തിയ അമോൽ 15 ലക്ഷം രൂപയുടെ സ്വർണം വിറ്റ് പണം വാങ്ങുകയും, വൈകിട്ട് നന്ദകുമാർ സ്വർണവുമായി വീട്ടിലേക്ക് പോകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. നന്ദകുമാർ കടയിൽ നിന്ന് ഇറങ്ങിയ വിവരം വയനാട് പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട ശ്രാവണാണ് അനിലിനും അനൂപിനും ചോർത്തി നൽകിയത്. കവർച്ചയ്ക്ക് രണ്ട് ദിവസം മുമ്പ് പ്രതികൾ ഇതേ രീതിയിൽ ട്രയൽ റൺ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.

Share Email
LATEST excelnclexrn
More Articles
Top